നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കളക്ടര്‍ മുങ്ങി; ഉത്തര്‍പ്രദേശിലെന്ന് ടവര്‍ ലൊക്കേഷന്‍: വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി, കര്‍ശന നടപടിയെന്ന് കലക്ടര്‍

കൊല്ലം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കളക്ടര്‍ അനുപം മിശ്ര മുങ്ങി. ഉത്തര്‍പ്രദേശിലേക്കാണ് അനുപം മിശ്ര പോയതെന്നാണ് വിവരങ്ങള്‍.

കഴിഞ്ഞ 18നാണ് സിങ്കപ്പൂരില്‍ നിന്ന് കൊല്ലത്ത് എത്തിയ സബ് കളക്ടറോട് ജില്ലാ കളക്ടര്‍ അബ്ദുള്‍ നാസര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇന്ന് ആരോഗ്യവിദഗ്ദര്‍ പരിശോധിക്കാന്‍ അന്വേഷിച്ചെത്തിപ്പോഴാണ് ഇയാള്‍ മുങ്ങിയതായി അറിയുന്നത്.

ജില്ലാ കളക്ടര്‍ ഇയാളെ ഫോണില്‍ ബന്ധപ്പട്ടപ്പോള്‍ ബംഗളൂരുവില്‍ ഉണ്ടെന്നായിരുന്നു അനുപം മിശ്രയുടെ മറുപടി. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ യുപിയിലാണെന്ന് കണ്ടെത്തി.

സംഭവത്തില്‍ കൊല്ലം ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.

സബ് കളക്ടറുടെ നടപടി നിരുത്തരവാദപരമെന്ന് കൊല്ലം കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പ്രതികരിച്ചു. ഉറപ്പായും നടപടിയുണ്ടാകും. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നാളെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്രയ്‌ക്കെതിരെ മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തില്‍ തോക്ക് ലൈസന്‍സ് എടുക്കാന്‍ ശ്രമിച്ചത് നേരത്തെ വിവാദമായിരുന്നു. അച്ഛന്റെ പേരില്‍ തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസം നല്‍കിയായിരുന്നു തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്.

അന്നത്തെ തിരുവനന്തപുരം കലക്ടറായിരുന്ന വാസുകി അപേക്ഷ തടഞ്ഞുവച്ചു. ഡ്രൈവറുടെ പേരില്‍ ഒന്നിലധികം വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന മറ്റൊരു ആരോപണവും നേരിടുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അനുപം മിശ്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News