കൊറോണ മറ്റുള്ളവരിലേക്ക് പകരുമോയെന്ന ഭയം; നഴ്‌സ് ആത്മഹത്യ ചെയ്തു

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയേറ്റ നഴ്‌സ് ആത്മഹത്യ ചെയ്തു.

തന്നിലൂടെ വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകര്‍ന്നേക്കുമോ എന്ന ഭീതിയിലാണ് വടക്കന്‍ ഇറ്റലിയിലെ മൊണ്‍സ നഗരത്തിലെ സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ നഴ്‌സായ ഡാനിയേല ട്രസിയാണ് (34) ആത്മഹത്യ ചെയ്തത്.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ട്രസി ജോലി ചെയ്തിരുന്നത്.

തനിക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ട്രസി മാനസികമായി തളര്‍ന്നിരുന്നെന്നും തന്നിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരുമോ എന്ന് ഭയന്നിരുന്നതായും നാഷണല്‍ ഫെഡറേഷന്‍ ഓഫ് നഴ്‌സസ് ഇറ്റലിയുടെ പ്രസ്താവനയില്‍ പറയുന്നു.

”ഓരോ നഴ്‌സും ഈ ജോലി തെരഞ്ഞെടുത്തത് നല്ല ലക്ഷ്യത്തോടെയാണ്. എന്നാല്‍ ചിലപ്പോള്‍ മോശം അവസ്ഥകളെയും അഭിമുഖീകരിക്കേണ്ടി വരും. കാരണം നമ്മള്‍ നഴ്‌സുമാരാണ്.” ഫെഡറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ച് 10 മുതല്‍ ട്രെസി വീട്ടിലായിരുന്നുവെന്നും നിരീക്ഷണത്തിലായിരുന്നില്ലെന്നും ആശുപത്രി ജനറല്‍ മാനേജര്‍ മരിയോ അല്‍പറോണ്‍ പറഞ്ഞു.

ഇറ്റലിയില്‍ 5,670 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇറ്റലിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here