ഇനി കൊറോണ ബാധിതരെ റോബോട്ട് പരിചരിക്കും

ജയ്പൂര്‍: കൊറോണ ബാധിതരെ പരിചരിക്കാന്‍ ഇനി റോബോട്ട്. രാജസ്ഥാനിലെ ജയ്പൂര്‍ സവായ് മാന്‍സിങ് ആശുപത്രിയിലാണ് ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും മറ്റും നല്‍കാന്‍ റോബോട്ടിന്റെ സാധ്യത പരീക്ഷിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കൊറോണ ബാധിതര്‍ക്കാണ് റോബോട്ട് സഹായമെത്തിച്ചത്.

വൈറസ് പകരുന്നത് തടയാനായി ആശുപത്രി ജീവനക്കാര്‍ രോഗികളുമായി അടുത്തിടപഴകുന്ന സാഹചര്യം പരമാവധി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രി അധികൃതര്‍ റോബോട്ടിനെ പരീക്ഷിച്ചുവരികയാണ്.

ജയ്പൂരിലെ ഒരു സംരംഭകനാണ് ഇത്തരമൊരു റോബോട്ടിനെ നിര്‍മിച്ചത്. സൗജന്യമായി ആശുപത്രിക്ക് നല്‍കിയ റോബോര്‍ട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ബാറ്ററിയിലാണ്. റോബോട്ട് ഒരിക്കലും ഡോക്ടര്‍ക്ക് പകരമല്ല. എന്നാല്‍ രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആശുപത്രി ജീവനക്കാര്‍ക്ക് വൈറസ് പടരാതിരിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മീന പറഞ്ഞു. കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ നേരത്തെ ചൈനയിലും ഇത്തരത്തില്‍ രോഗികളെ പരിചരിക്കാന്‍ റോബോട്ടുകളെ ഉപയോഗിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News