‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം’; ക്യാമ്പയിന് തുടക്കമിട്ട് കേരള പൊലീസ്

കോവിഡ് ഭീഷണി നമുക്കിടയില്‍ ഇപ്പോള്‍ ഒരു കടുത്ത യാഥാര്‍ത്ഥ്യമാണ്. മുന്‍പൊന്നും ഇല്ലാത്ത രീതിയില്‍ രാജ്യം മുഴുവന്‍ പൂട്ടിയിട്ട അവസ്ഥയിലാണ് . ലോകത്തിന്റെ മുഴുവന്‍ അവസ്ഥയും വ്യത്യസ്തമല്ല. വ്യക്തി ശുചിത്വവും ശാരീരിക അകലവും പാലിച്ചു വീടുകളിലാണല്ലോ നാം.

വീടിനകത്തു ഒതുങ്ങിക്കൂടുക തന്നെ പ്രയാസമാണ് നമുക്ക്. എന്നാല്‍ വീടില്ലാതെ തെരുവോരത്തു കഴിയുന്ന പട്ടിണി പാവങ്ങളുടെ അവസ്ഥയോ? വാഹനമില്ലാതെ യാത്ര പാതിവഴിയില്‍ മുടങ്ങി വഴിയോരത്തു കുടുങ്ങി കിടക്കുന്നവരോ? ദിവസക്കൂലിക്ക് ജോലിചെയ്തു കുടുംബത്തിന് അന്നം കണ്ടെത്തിയിരുന്നവരോ? സന്മനസ്സുള്ള ഹോട്ടല്‍ ഉടമകളും സന്നദ്ധ സംഘടനകളും എത്തിച്ചു നല്‍കിയുരുന്ന ഭക്ഷണം കഴിച്ചു വിശപ്പടക്കിയുരുന്ന ഇവരില്‍ പലരും ഇപ്പോള്‍ പട്ടിണിയുടെ വക്കിലാണ്.

ഈ സാഹചര്യത്തില്‍ ഒരു പുതിയ ക്യാമ്പയിനിന് തുടക്കമിടുകയാണ്. #FeedaStomach (ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം) എന്ന് നാമകരണം ചെയ്തിട്ടുള്ള ക്യാമ്പയിനിന് കേരളാ പോലീസ് നന്മ ഫൗണ്ടേഷന്‍, മിഷന്‍ ബെറ്റര്‍ ടുമോറോ, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങിയസംരംഭങ്ങളാണ് ഈ ക്യാമ്പയിനിന് ചുക്കാന്‍ പിടിക്കുന്നത്. കോവിഡ് ഭീഷണി വ്യാപിച്ചു തുടങ്ങിയ വേളയില്‍ ആരംഭിച്ച #BreakChainMakeChange ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ നവീന സംരംഭത്തിന് തുടുക്കമാവുന്നത്.

ശാരീരിക അകലത്തിന്റെ ഈ കാലഘട്ടത്തില്‍ വിശപ്പനുഭവിക്കുന നിരാലംബര്‍ക്കു വിശപ്പടക്കാന്‍ ഭക്ഷണം ഉത്തരവാദിത്വത്തോടെ എത്തിച്ചു നല്‍കുക എന്നതാണ് ഉദ്ദേശ്യം. തിരുവനന്തപുരം നഗരത്തില്‍ ദിനേന 350 പേര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണം കൃത്യമായി എത്തിച്ചു നല്‍കുന്നു. എറണാകുളം നഗരത്തിലാവട്ടെ 500 പേര്‍ക്ക് ദിനേന ഇത്തരത്തില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നു. വിശപ്പനുഭവിക്കുന്ന നമ്മുടെ മുഴുവന്‍ സഹോദരങ്ങളിലേക്കും ഈ സംരംഭം എത്തേണ്ടതുണ്ട്.

കോവിഡ് കാലത്തെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിരാലംബര്‍ക്കു കാരുണ്യം ഉറപ്പാക്കാന്‍ മുന്നോട്ടു വരുന്ന സുമനസ്സുകളെ കണ്ണി ചേര്‍ക്കാനുള്ളതാണ് #FeedaStomach (ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം) ക്യാമ്പയിന്‍. ഏവരെയും ഞങ്ങള്‍ ക്ഷണിക്കുന്നു ഈ ക്യാമ്പയിനിന്റെ ഭാഗമാകാന്‍. നിലവിലുള്ള പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ക്ക് പിന്തുണക്കാം അല്ലെങ്കില്‍ പരാശ്രയമില്ലാതെ പ്രയാസപ്പെടുന്നുവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ സമാന രീതിയില്‍ നിങ്ങളുടെ പരിസരത്തും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News