‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്’; പ്രവൃത്തിയിലൂടെ കാട്ടിത്തരികയാണ് ഈ മുഖങ്ങള്‍

പത്തനംതിട്ട: ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് പ്രവൃത്തിയിലൂടെ കാട്ടിത്തരുന്ന ചിലമുഖങ്ങള്‍. സംസ്ഥാനത്ത് കൊറോണ വാഹകരെയും നിരീക്ഷകരെയും പാര്‍പ്പിച്ചിരുന്ന ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ് ഈ മുഖങ്ങള്‍ ഉള്ളത്.

ഊണും ഉറക്കവുമില്ലാതെ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ സദാ കര്‍മനിരതരായി ഇവര്‍ ഉണ്ട്. അതും വായു സഞ്ചാരം പോലും ഇല്ലാത്ത വെള്ള ക്കുപ്പായത്തില്‍. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളും ഇവര്‍ക്കുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ആശുപത്രി തന്നെ ഇവര്‍ വീടാക്കി മാറ്റുകയും ചെയ്യുന്നു. ഒരൊറ്റ ലക്ഷ്യം മാത്രമാണ് രോഗികളെ പരിചരിക്കുന്ന നേഴ്സുമാര്‍ക്കും നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ക്കുമുള്ളത്. രോഗബാധയെ തുടച്ചു നീക്കുക

പരിചരണത്തിനായി ഉപയോഗിക്കുന്ന ഈ പഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്‍ര് എന്ന വസ്ത്രം മാത്രമാണ് പരിചരിക്കുന്നവരുടെ സുരക്ഷ. അതുകൊണ്ട് തന്നെ, ഇന്ന് കേരളത്തിന്റെ ആരോഗ്യസൈന്യത്തെക്കുറിച്ച് പറയാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നൂറുനാവാണ്.

ഏറ്റവും കൂടുതല്‍ രോഗവാഹകരെ പാര്‍പ്പിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയില്‍ ഈ നന്മ മുഖങ്ങള്‍ ഏറെയാണ്. ഈ വെള്ള കുപ്പായത്തിനുള്ളിലുള്ള മുഖങ്ങള്‍ ചിരി വിടര്‍ത്തി നമ്മളുടെ കണ്‍മുന്നില്‍ക്കൂടി കാഴചയായി മറയുമ്പോള്‍ അവരുടെ വേദന കാണാതാരിക്കാനാവില്ല.

കാരണം, വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി അവസാന രോഗിയും ആശുപത്രിവിടുമ്പോള്‍ ഇവര്‍ക്കായി കാത്തിരിക്കുന്നത് ഇവര്‍ തന്നെ വിധിക്കുന്ന ഏകാന്തവാസമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News