കൊല്ലം എന്‍ എസ് സഹകരണ ആശുപത്രിയില്‍ ‘ലോക്ക്ഡൗണ്‍ ഹോംകെയര്‍ അറ്റ് ഹോം ടെലി മെഡിസിന്‍’ സംവിധാനം ആരംഭിച്ചു

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ എസ് സഹകരണ ആശുപത്രിയില്‍ ‘ലോക്ക്ഡൗണ്‍ ഹോംകെയര്‍ അറ്റ് ഹോം ടെലി മെഡിസിന്‍ സംവിധാനം ആരംഭിച്ചു. ആശുപത്രിയില്‍ ഒപി ഫയലുള്ള എല്ലാ രോഗികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

അസുഖ വിവരങ്ങള്‍ രോഗിക്ക് ഫോണിലൂടെ ഡോക്ടറോട് പറയാം. മരുന്നുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കും. ഇതിനായി ആശുപത്രിയില്‍ പ്രത്യേകം ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. രാവിലെ എട്ടു മുതല്‍ പകല്‍ 12 വരെയാണ്
വര്‍ത്തിക്കുക.

എല്ലാ വിഭാഗം ഡോക്ടര്‍മാരുടേയും സേവനം ഈ സംവിധാനത്തിലൂടെ രോഗികള്‍ക്ക് ലഭ്യമാണ്. മരുന്നുകള്‍ സ്‌കൂട്ടര്‍ ആംബുലന്‍സ് ടീമാണ് വീടുകളില്‍ എത്തിക്കുക. കൂടാതെ ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, ഇസിജി പരിശോധനകളും നിര്‍വഹിക്കും.

20 കി. മീറ്റര്‍ ചുറ്റളവിലാണ് മരുന്ന് വിതരണവും പരിശോധനയും സേവനത്തിനായി 9400364333, 9495146261 എന്നീ നമ്പരുകളില്‍ വിളിക്കാം. ജില്ലയില്‍ ആദ്യമായി സഞ്ചരിക്കുന്ന ഐസിയു യൂണിറ്റും സ്‌കൂട്ടര്‍ ആംബുലന്‍സും ആരംഭിച്ചത് എന്‍ എസ് ആ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here