ലോക്ഡൗണിലൂം പാലിന്റെ സംഭരണ വിതരണത്തില്‍ വര്‍ധനവ്

സംസ്ഥാനം ലോക്ഡൗണിലൂടെ കടന്നു പോകുമ്പോഴും അവശ്യവസ്തുവെന്ന നിലയില്‍ പാലിന്റെ സംഭരണ,വിതരണത്തില്‍ വര്‍ദ്ധനവ്. പത്തനംതിട്ട ജില്ലയില്‍ പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ വഴി പാല്‍ വാങ്ങുന്നവരുടെ എണ്ണം ദിവസേന കൂടി വരുകയാണ്.

കോവിഡ് 19 വ്യാപനം തടയുന്നതിന് കരുതല്‍ നടപടി സ്വീകരിക്കുമ്പോഴും സംസ്ഥാനത്ത് അവശ്യവസ്തുവെന്ന നിലയില്‍ പാലിനും അവശ്യക്കാരേറെയാണ്. മലയോര മേഖലയായ പത്തനംതിട്ട ജില്ലയില്‍ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി ഇപ്പോള്‍ പാല്‍ വിതരണവും സംഭരണവും നടത്തുന്നത് കൂടി വരുകയാണ്. ജില്ലയിലെ 175 ക്ഷീര സഹകരണ സംഘങ്ങളില്‍ ദിവസവും രണ്ടു നേരം ക്ഷീര കര്‍ഷകരും പാല്‍ ഉപഭോക്താക്കളും ബന്ധപ്പെടുന്നു.

പ്രതിദിനം 49,000 ലിറ്റര്‍ പാല്‍ സംഭരണം നടത്തുന്ന ക്ഷീര സംഘങ്ങള്‍ 12,000 ലിറ്റര്‍ പാല്‍ ആണ് പത്തനംതിട്ട ജില്ലയില്‍ മാത്രം പ്രാദേശിക വില്‍പ്പന നടത്തുന്നത്. ബാക്കി 37,000 ലിറ്റര്‍ പാല്‍ മില്‍മയുടെ പ്ലാന്റിലേക്ക് നല്‍കി വരുകയാണ്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുമാണ് ഓരോ സഹകരണ സംഘങ്ങളും പ്രവര്‍ത്തിക്കുന്നത് ഹാന്‍ഡ് വാഷും വെള്ളവും എല്ലാം ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് മുന്നില്‍ ഒരുക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here