ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു ബോറിസ്.

‘കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എനിക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആകുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ സ്വയം നിരീക്ഷണത്തിലാണുള്ളത്. എന്നാല്‍ കൊറോണ വൈറസിനെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നയിക്കു.’- കൊറോണ സ്ഥിരീകരണത്തിന് പിന്നാലെ ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.

നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News