കൊറോണ പ്രതിരോധം; യുഎഇയില്‍ അണുനശീകരണ യഞ്ജം; രാത്രി 8 മുതല്‍ രാവിലെ 6 വരെ ആരും പുറത്തിറങ്ങരുത്

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ അണുനശീകരണ യഞ്ജം ആരംഭിച്ചു. രാത്രി 8 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെയാണ് അണുനശീകരണം നടത്തുക.

യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, തെരുവുകള്‍, പൊതു ഗതാഗതം, മെട്രോ സര്‍വീസ് എന്നിവയിലെല്ലാം അണുനശീകരണം നടത്തി. മൂന്ന് ദിവസമാണ് ഇത്തരത്തില്‍ അണുനശീകരണം നടത്തുക.

അണുനശീകരണ സമയം യുഎഇയിലെ നിരത്തുകള്‍ ശൂന്യമായിരുന്നു. രാത്രി 8 മുതല്‍ രാവിലെ 6 വരെ ആരും പുറത്തിറങ്ങരുതെന്നു അധികൃതര്‍ പറഞ്ഞു.

ആരോഗ്യ, പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രാദേശിക ഭരണസംവിധാനങ്ങളും സംയുക്തമായാണ് ശുദ്ധീകരണം നടത്തുന്നത്.

മരുന്നുകള്‍, അത്യാവശ്യ വസ്തുക്കള്‍, ഭക്ഷണം എന്നിവയ്ക്കല്ലാതെ ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് മന്ത്രാലയങ്ങള്‍ ആഹ്വാനം ചെയ്തു.

സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, അണുനശീകരണം നടക്കുന്ന സമയം അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് അധികൃതരില്‍ അനുമതിക്ക് അപേക്ഷിക്കാന്‍ ദുബായ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘം വെബ് സൈറ്റ് ആരംഭിച്ചു.

മരുന്നു വാങ്ങിക്കുക തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ ഈ സൈറ്റിലൂടെ അപേക്ഷിച്ച് അനുമതി വാങ്ങിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like