ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി

യാത്രാ നിരോധനത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരാഴ്ചയായി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇരുപതിലേറെ ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി.

വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍ സഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനു കത്തയച്ചിരുന്നു. വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ അഞ്ചു മലയാളികളടക്കം ഇരുപതോളം ഇന്ത്യക്കാരാണ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

പിന്നീട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഇടപെട്ടു ഇവരുടെ ആരോഗ്യ പരിശോധന നടത്തി. പരിശോധനാ ഫലം വരുന്നതനുസരിച്ചു പ്രത്യേക ഹോട്ടലിലേക്കു മാറ്റുമെന്നാണ് അറിയിച്ചിരുന്നത്.

ട്രാന്‍സിറ്റ് യാത്രക്കാരായതിനാല്‍ വിമാനത്താവളത്തിനു പുറത്തേക്കിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു.

പോര്‍ച്ചുഗലില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട തിരുവനന്തപുരം സ്വദേശികളായ ജാക്‌സന്‍, സഹോദരന്‍ ബെന്‍സന്‍, റഷ്യയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രാജു, യൂറോപ്പില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച അരുണ്‍ തുടങ്ങി അഞ്ചു മലയാളികളുള്‍പ്പെടെയുള്ളവരാണ് വിമാനത്താവളത്തില്‍ കിടന്നുറങ്ങിയിരുന്നത്.

ഇന്ത്യയിലേക്കു തിരികെ എത്തിക്കുന്നതുവരെ ഇവര്‍ക്കു ഭക്ഷണ താമസ സൌകര്യങ്ങള്‍ അടക്കമുള്ള സഹായം നല്‍കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയ ശങ്കറിനു കത്തയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News