കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ; ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത്; ജാഗ്രത പാലിക്കേണ്ട സമയത്ത് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് വിമര്‍ശനം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത്.

ഇയാള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും മൂന്നാര്‍ മുതല്‍ ഷൊളായാര്‍ വരേയും സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍. പൊതുസ്ഥാപനങ്ങള്‍, നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മാപ്പില്‍ വ്യക്തമാണ്.

അതേസമയം, ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്.

എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും പിണറായി വിജയന്‍ ചോദിച്ചു. തീരെ നിരുത്തവാദപരമായി പെരുമാറിയ ഇയാള്‍ വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News