
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പട്ടിണിയിലായ മൃഗങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാനുളള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മനുഷ്യര്‍ക്ക് ഭക്ഷണം വാങ്ങാന്‍ ചില നിയന്ത്രണങ്ങളുണ്ടെങ്കിലും ഭക്ഷ്യവസ്തുകള്‍ക്ക് ദൗര്‍ലഭ്യമില്ല. എന്നാല്‍ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും അവസ്ഥയതല്ല.
മനുഷ്യരുടെ കരുണയോ, അവര്‍ ബാക്കി വെയ്ക്കുന്ന അവശിഷ്ങ്ങളോ കൊണ്ട് മാത്രം ജീവിക്കുന്ന ആരോരും ഇല്ലാത്ത ചില ജീവികളും ഉണ്ട്. അവരോടും കൂടി കരുതലും കാരുണ്യവും ഉണ്ടാവുകയെന്നാതാണ് മാനുഷിക മുഖമുളള ഭരണത്തിന്റെ മുഖമുദ്ര.
താന്‍ മനുഷ്യരുടെ മാത്രം ക്ഷേമം അന്വേഷിക്കുന്ന ഭരണാധികാരിയല്ലെന്നും സമസ്ത ജീവജാലങ്ങള്‍ക്കും വിശപ്പിന്റെ വിളി ഒന്നാനെന്നും തിരിച്ചറിയുന്നത് കൊണ്ടാവാം മുഖ്യമന്ത്രി ഇവരോടും കരുണയുണ്ടാവണമെന്ന് നമ്മളോട് അഭ്യര്‍ത്ഥിച്ചത്
ക്ഷേത്രങ്ങളും കാവുകളും അടച്ചതോടെ പട്ടിണിയിലായ കുരങ്ങമാരെ കൂടി ക്ഷേത്രഭാരവാഹികള്‍ പരിഗണിക്കമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു
എച്ചില്‍ തിന്നുന്ന തെരുവുനായ്ക്കളോടും ആരുടെയോ ഭിക്ഷകൊണ്ട് ഭക്ഷണം ലഭിക്കുന്ന കുരങ്ങമാരോടെയും വിശപ്പിനെ പറ്റി ചിന്തിക്കാനും കേരളത്തില്‍ ഒരു ഭരണമുണ്ടെന്ന് ഈ മഹാവ്യാധിയുടെ കാലത്തും നമ്മുക്ക് അഭിമാനത്തോടെ ഓര്‍ത്തിരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here