കരുതലുണ്ട്… കൈവിടില്ല; തെരുവില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സുരക്ഷിത സ്ഥലങ്ങള്‍ ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിരാലംബരും തെരുവില്‍ കഴിഞ്ഞിരുന്നവരുമായവര്‍ക്ക് സുരക്ഷിത സ്ഥലങ്ങള്‍ വിവിധയിടങ്ങളില്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അഞ്ച് കോര്‍പറേഷനുകളിലും 26 നഗരസഭാകേന്ദ്രങ്ങളിലും സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ 31 ക്യാമ്പുകളിലായി 1545 ആളുകളാണുള്ളത്.

ഇനിയും ഇത്തരത്തില്‍ സുരക്ഷിതമായി മാറ്റാത്തവരെ ഭദ്രമായ സ്ഥലത്ത് താമസിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപയോഗിക്കാവുന്നതാണ്. അവിടെ അവര്‍ക്കായി ഭക്ഷണവും പാകപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്കായി 4063 ക്യാമ്പുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇവിടുള്ളത്. എല്ലാ ക്യാമ്പുകളിലും മാസ്‌കും സോപ്പും സാനിറ്റൈസറും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.

അതിഥി തൊഴിലാളികള്‍ ചിലയിടങ്ങളില്‍ ശോചനീയാവസ്ഥ നേരിടുന്നുണ്ട്. അത് ഗൗരവമായാണ് കാണുന്നത്. ബന്ധപ്പെട്ട കലക്ടര്‍മാര്‍ ഇത് വ്യക്തിപരമായ ഉത്തരവാദിത്തമായി കണ്ട് ഇടപെടണം.

ലോബര്‍ വകുപ്പും ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടണം. അതിഥി തൊഴിലാളികള്‍ക്കായി അവരുടെ ഭാഷയില്‍ ബ്രോഷറുകളും വീഡിയോകളും തയ്യാറാക്കി പ്രചരിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here