ബിവറേജ് പൂട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ വ്യാജവാറ്റ്; നേതാവ് ഒളിവില്‍

കോഴിക്കോട്: വടകരയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വന്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കരുവഞ്ചേരിയിലെ വെളുത്തപറമ്പത്ത് പ്രകാശന്റെ വീട്ടില്‍ നിന്നും പറമ്പില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. മണിയൂര്‍ കരുവഞ്ചേരി കളരിക്കുന്ന് മലയില്‍ നടത്തിയ പരിശോധനയിലാണ് 630 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.

പ്രകാശന്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

വ്യാജമദ്യ നിര്‍മ്മാണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാരുമായി എല്ലാവരും സഹകരിക്കണം. ഡീ ഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here