കൊറോണയ്ക്ക് ക്യൂബയില്‍ നിന്നുള്ള മരുന്ന്; ഡ്രഗ് കണ്‍ട്രോളറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്യൂബയില്‍ നിന്നുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതിനായി ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്. നമ്മുടെ പരിശോധന സംവിധാനങ്ങളും ഇനി വിപുലീകരണം വേണം. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും. എച്ച്‌ഐവി ബാധിതര്‍ക്കുള്ള മരുന്ന് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത് ജില്ലാ ആശുപത്രികളില്‍ നിന്നാണ്. ഇനി മുതല്‍ താലൂക്കാശുപത്രിയിലും മരുന്ന് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ അടിയന്തര നടപടി ആവശ്യമാണ്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിലെ കെട്ടിട്ടം ഉടനെ കൊവിഡ് രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റും.

വിദേശരാജ്യങ്ങളില്‍ നിന്നും മുബൈ, ഡല്‍ഹിയടക്കമുള്ള വിവിധ നഗരങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ ഉടനെ അധികൃതരെ അറിയിക്കണം.

രോഗം ഗുരുതരമായവരെ ചികിത്സിക്കാനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കും. ഇവിടെ 200 കിടക്കുകളും 40 ഐസിയും കിടക്കകളും 15 വെന്റിലേറ്ററുകളുമുണ്ട്. കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലയെ കോവിഡിന്റെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ്. ഐസിഎംആറിന്റെ അനുമതി കൂടി ലഭിച്ചാല്‍ അവിടെ വിപലുമായ രീതിയില്‍ പരിശോധന നടത്താം. കാസര്‍കോട്ട് മെഡിക്കല്‍ കോളേജും ഉടനെ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News