തെരുവില്‍ കഴിയുന്നവരെ പ്രത്യേക ക്യാമ്പുകളിലാക്കി സര്‍ക്കാരിന്റെ കരുതല്‍

തെരുവില്‍ കഴിയുന്നവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി സര്‍ക്കാരിന്റെ കരുതല്‍.

ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ക്യാമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം.

ഇന്നലെ വരെ തെരുവില്‍ കഴിഞ്ഞവര്‍.വയറു വിശക്കുമ്പോള്‍ ഭിക്ഷ യാചിച്ച് കത്തല്‍ അടക്കിയവര്‍. ലോക്ക് ഡൗന്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവരുടെ കാര്യം ഇനി എന്താകും എന്ന ആശങ്ക ബാക്കിയായി. എന്നാല്‍ ഇന്ന് ഇവര്‍ കേരള സര്‍ക്കാരിന്റെ കരുലില്‍ ആണ്.

ഒരു ദിവസം പോയിട്ട് ഒരു നേരം പോലും പട്ടിണി കിടക്കണ്ടി വന്നില്ല. ഭക്ഷണം മാത്രമല്ല വസ്ത്രവും മരുന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി തെരുവില്‍ കഴിയുന്നവരെ പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ സജ്ജം.

എല്ലാ ദിവസവും ഡോക്ടര്‍മാര്‍ എത്തി പരിശോധന നടത്തും. ഐ ആര്‍ പി സി പോലുള്ള സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നു. കണ്ണൂര്‍ നഗരത്തില്‍ രണ്ട് സ്ഥലങ്ങളിലാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News