കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്; കാബൂളിലെ ഗുരുദ്വാരയില്‍ ചാവേര്‍ ആക്രമണം നടത്തിയത് മലയാളി

കാബൂളില്‍ 25 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്‌ഫോടനം നടത്തിയത് കാസര്‍ക്കോട് സ്വദേശി അബു ഖാലിദ് എന്ന മുഹ്‌സിന്‍.

ഐഎസ് സ്ഥിരീകരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് തന്നെ ഷേര്‍ഷഹര്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ചാവേര്‍ ആക്രമണം നടത്തിയത് തൃക്കരിപ്പൂര്‍ സ്വദേശി മുഹ്‌സീനാണെന്ന് ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തു. കൈരളി ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് ഒരു മണിക്കൂറിനുള്ളില്‍ ഈ ഫേസ്ബുക്ക് പ്രൊഫൈല്‍ അപ്രത്യക്ഷമായി .

മാര്‍ച്ച് 25നാണ് അഫ്ഗാനിസ്ഥാനിലെ കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ ഐഎസ് ചാവേര്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ആക്രമണം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനിലെ ഐഎസ് മൊഡ്യൂള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണം നടത്തിയ ചാവേര്‍ അബു ഖാലിദ് അല്‍ ഹിന്ദിയാണെന്ന് സ്ഥിരീകരിച് ഇയാളുടെ ചിത്രവും അമേഖ്വ് ന്യൂസ് ഏജന്‍സിയിലൂടെ ഐഎസ് പുറത്തുവിടുകയായിരുന്നു.

എന്നാല്‍ ഐഎസിന്റെ വിശദീകരണം വരുന്നതിനും 24 മണിക്കൂര്‍ മുന്‍പ് തന്നെ ‘ഷേര്‍ സഹര്‍’ എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ അക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസിനാണെന്ന് ഏറ്റെടുക്കുകയും ചാവേറിന്റെ യഥാര്‍ത്ഥ പേരും വിവരങ്ങളും ഫോട്ടോയും പുറത്തുവിടുകയും ചെയ്തു.

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ വടക്കേ കോവല്‍ സ്വദേശി മുഹ്‌സിന്‍ എന്ന അബു ഖാലിദ് അല്‍ ഹിന്ദിയാണ് അക്രമം നടത്തിയതെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കു വേണ്ടിയാണ് അക്രമമെന്നും പോസ്റ്റില്‍ പറയുന്നു.

മലയാളത്തിലും ഇംഗ്ലീഷിലും പോസ്റ്റുകള്‍ ഉണ്ട്. തൃക്കരിപ്പൂര്‍ സ്വദേശികള്‍ അറിയാന്‍ എന്ന വാക്യങ്ങളോടെയും ഈ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൈരളി ന്യൂസ് ഈ വാര്‍ത്ത പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം ഷേര്‍ സ ഹ ര്‍ എന്ന അക്കൗണ്ട് ഫേസ് ബുക്കില്‍ നിന്നും അപ്രത്യക്ഷമായി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here