കൊറോണ; മഹാരാഷ്ട്രയിലെ 11,000 തടവുകാരെ പരോളില്‍ വിട്ടയക്കും

ഏഴുവര്‍ഷത്തില്‍ താഴെ തടവുശിക്ഷ അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ 11,000 തടവുകാരെയാണ് പരോളില്‍ വിട്ടയക്കുവാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചത്.

ഔദ്യോദികമായ പത്രക്കുറിപ്പിലാണ് അനില്‍ ദേശ്മുഖ് ഇക്കാര്യം പുറത്ത് വിട്ടത്. ഏഴ് വര്‍ഷത്തില്‍ താഴെ തടവ് അനുഭവിക്കുന്ന 11,000 തടവുകാരെയോ പ്രതികളെയോ പരോളില്‍ വിട്ടയക്കാമെന്നതാണ് പുതിയ തീരുമാനം.

സംസ്ഥാനത്തൊട്ടാകെയുള്ള ജയിലുകള്‍ക്ക് ആവശ്യമായ ഉത്തരവുകള്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ദേശ്മുഖ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് 60 ഓളം ജയിലുകളുണ്ടെന്നും കൊറോണ വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ജയിലിലെ പരിമിതമായ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു അടിയന്തിരതീരുമാനം കൈക്കൊണ്ടതെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

പരോളില്‍ അയക്കുന്നതിന് മുന്‍പായി ഇവരെ വൈദ്യപരിശോധനക്ക് വിധേയമാക്കുമെന്നും തുടര്‍ന്ന് ജന്മനാട്ടിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള പ്രത്യേക പാസുകള്‍ നല്‍കുമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News