മാക്കൂട്ടം ചുരത്തില്‍ മണ്ണിറക്കി ഗതാഗതം തടഞ്ഞ് കര്‍ണാടക; ഗതാഗതം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം

കേരള കര്‍ണാടക അതിര്‍ത്തിയായ മാക്കൂട്ടം ചുരത്തില്‍ റോഡില്‍ മണ്ണിറക്കി കര്‍ണാടകം ഗതാഗതം തടഞ്ഞു. കണ്ണൂര്‍ ജില്ലയിലേക്ക് കടക്കാനാകാതെ നിരവധി ചരക്ക് വാഹനങ്ങളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.

കര്‍ണാടകയില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന മാക്കൂട്ടം ചുരം റോഡാണ് കര്‍ണാടക മണ്ണിറക്കി അടച്ചത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നും വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കാനാണ് കര്‍ണാടകം റോഡ് അടച്ചത്.

ഇതോടെ നിരവധി ചരക്ക് വാഹനങ്ങള്‍ ഇവിടെ കുടുങ്ങി. മൈസൂരു, കുടക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി വന്ന വാഹനങ്ങളാണ് കുടുങ്ങിയത്.

കര്‍ണാടകയിലെ ഈ മേഖലകളില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറി ഉള്‍പ്പെടെ ഭക്ഷ്യ സാധനങ്ങള്‍ എത്തുന്ന പ്രധാന പാതയാണ് മാക്കൂട്ടം ചുരം റോഡ്.

കേരളവുമായി ആലോചിക്കാതെയാണ് ഏകപക്ഷീയമായി കര്‍ണാടക അന്തര്‍ സംസ്ഥാന പാത അടച്ചത്. ഇതിനെ തുടര്‍ന്ന് ഗതാഗതം പുന സ്ഥാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

കേരളം കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ റോഡിലെ മണ്ണ് മാറ്റം എന്ന ധാരണയായി. ഇന്നലെ ഇതുവരെ മണ്ണ് മാറ്റുന്ന പ്രവര്‍ത്തി ആരംഭിച്ചില്ല.

റോഡിലെ മണ്ണ് മാറ്റി കര്‍ണാടക അധികൃതര്‍ ഗതാഗതം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

കണ്ണൂരിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ കുടുങ്ങി കിടക്കുന്ന വാഹനങ്ങളെ ഉടന്‍ കടത്തി വിടണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News