‘പത്തോ നൂറോ പറ്റുന്നപോലെ..ഞാനിട്ടു, നിങ്ങളോ’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചലഞ്ച്; ഏറ്റെടുത്ത് സിനിമാ ലോകം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് സിനിമാലോകം.

സംഗീത സംവിധായകന്‍ ബിജിബാലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവന നല്‍കാനുള്ള ചലഞ്ച് തുടങ്ങിവച്ചത്. ഇത് ഏറ്റെടുത്ത സംവിധായകന്‍ ആഷിഖ് അബു സംഭാവന നല്‍കിക്കൊണ്ടുള്ള രസീത് ഫേസ്ബുക്കില്‍ പങ്കുവച്ച് റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയവരെയും ചലഞ്ച് ചെയ്തിട്ടുണ്ട്.

പത്തോ നൂറോ പറ്റുന്നപോലെ എന്ന ഹാഷ് ടാഗിലാണ് ബിജിബാല്‍ ചലഞ്ച് തുടങ്ങിവച്ചത്. ബോധിയുടെ അംഗങ്ങളെയും ബിജിബാല്‍ ചലഞ്ച് ചെയ്തിട്ടുണ്ട്.

നേരത്തെ വ്യവസായി യൂസഫലി ദുരിതാശ്വാസനിധിയിലേക്ക് 10 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു.

സംഭാവന ചെയ്യാം Click Here

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here