കൊറോണ: കൂടുതല്‍ രോഗബാധ അമേരിക്കയില്‍; ഒറ്റ ദിവസം പതിനെട്ടായിരത്തില്‍പ്പരം രോഗബാധിതര്‍

വാഷിങ്‌ടൺ: അമേരിക്കയിൽ ഒറ്റദിവസം പതിനാറായിരത്തിൽപ്പരം ആളുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവർ ഏറ്റവുമധികം അമേരിക്കയിൽ.

ലോകത്താകെ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്‌ച ഇരുപത്താറായിരത്തിലധികമായി. ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽ 919േപർകൂടി മരിച്ചതോടെ മരണസംഖ്യ 9134 ആയി. രോഗബാധിതരുടെ എണ്ണത്തിൽ ഇറ്റലിയും ചൈനയെ മറികടന്നു.

വ്യാഴാഴ്‌ചവരെ ചൈനയിലായിരുന്നു ഏറ്റവും അധികം രോഗബാധിതർ. അവിടെ ഇതുവരെ 81340 പേർക്ക്‌ രോഗം ബാധിച്ചതിൽ 74588പേർ രോഗമുക്തരായി. അഞ്ചുപേർകൂടി മരിച്ചതോടെ മരണസംഖ്യ വെള്ളിയാഴ്‌ച 3292 ആയി. വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ച 55 പേരിൽ 54പേരും വിദേശത്തുനിന്ന്‌ രോഗലക്ഷണവുമായി എത്തിയവരാണ്‌.

അമേരിക്കയിൽ മരണസംഖ്യ 2000 കടന്നു. വ്യാഴാഴ്‌ച കുറഞ്ഞത്‌ 265 പേർ മരിച്ചതായാണ്‌ റിപ്പോർട്ട്‌. വെള്ളിയാഴ്‌ചത്തെ മരണസംഖ്യ അറിവായിട്ടില്ല. അമേരിക്കയിലെ രോഗികളിൽ 1868പേർ മാത്രമാണ്‌ സുഖംപ്രാപിച്ചത്‌.

ഇറ്റലിയിൽ വ്യാഴാഴ്‌ചവരെ 10361 പേർ രോഗമുക്തരായി. 64059 പേർക്ക്‌ രോഗം ബാധിച്ച സ്‌പെയിനിൽ 769 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 4858 ആയി. ഇവിടെ 9357പേർ രോഗമുക്തരായിട്ടുണ്ട്‌.ഫ്രാൻസിലും മരണസംഖ്യ കുത്തനെ കൂടി രണ്ടായിരത്തോട്‌ അടുത്തു.

29155 പേർക്കാണ്‌ ഇവിടെ കോവിഡ്‌ ബാധിച്ചത്‌. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ്‌ ജോൺസനും രോഗം സ്ഥിരീകരിച്ചു. 15000ൽപ്പരം ആളുകൾക്ക്‌ രോഗമുള്ള ബ്രിട്ടനിൽ മരണസംഖ്യ ആയിരത്തോടടുക്കുന്നു. എന്നാൽ, അരലക്ഷത്തോളം രോഗികളുള്ള ജർമനിയിൽ വെള്ളിയാഴ്‌ചവരെ മരണസംഖ്യ 304.

മധ്യപൗരസ്‌ത്യ ദേശത്ത്‌ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഇറാനിൽ 144 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2378 ആയി. ഇവിടെ 32332 രോഗികളിൽ 11133പേർ രോഗമുക്തരായി.

ദക്ഷിണാഫ്രിക്ക, ഉസ്‌ബെക്കിസ്ഥാൻ, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളിൽ ആദ്യ മരണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. നൂറ്റിഎൺപത്തഞ്ചോളം രാജ്യങ്ങളിൽ ബാധിച്ച മഹാമാരിയെ ചെറുക്കാൻ ലോകത്താകെ കൂട്ടായ ശ്രമങ്ങൾ ഊർജിതമായിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News