‘മാധ്യമങ്ങളോട് സംസാരിച്ചതുകൊണ്ട് എനിക്കെതിരെ നടപടിയുണ്ടായേക്കാം’; സ്ഥിതി ഗുരുതരമാണ് കാര്യങ്ങള്‍ ജനങ്ങള്‍ അറിയണം

ലോകപൊലീസെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക കൊറോണ വൈറസിന് മുന്നില്‍ പാടെ തകര്‍ന്നിരിക്കുകയാണ്. പകര്‍ച്ച വ്യാതികള്‍ മൂന്നാം ലോകരാജ്യങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന ധാരണയില്‍ കൊറോണയെ തുടക്കത്തില്‍ നിസാരമായിക്കണ്ട അമേരിക്കയിലും ഇന്ന് കാര്യങ്ങള്‍ പിടിവിട്ടുപോയ അവസ്ഥയാണ്.

ഇന്നലെ ഒറ്റ ദിവസംകൊണ്ട് പതിനെട്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ വൈറസ് പ്രതിരോധത്തിനായി ലോക വികസിത രാജ്യങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അമേരിക്കയിലെ ആശുപത്രിയില്‍ കൊറോണ വ്യാപനത്തോടെ സ്ഥിതിഗതികള്‍ തകിടം മറിഞ്ഞിരിക്കുകയാണെന്ന് ഡോക്ടറുടെ തുറന്നുപറച്ചില്‍.

ഒന്നാം നമ്പര്‍ രാജ്യമെന്ന് അഹങ്കരിക്കുമ്പോഴും രാജ്യത്ത് ആശുപത്രികളില്‍ കൊറോണ രോഗികളെ ചികിത്സിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനം പോലുമില്ലെന്നാണ് ഡോക്ടര്‍ തുറന്ന് സമ്മതിക്കുന്നത്.

‘പ്രസിഡണ്ട് ഉള്‍പ്പെടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളൊക്കെയും സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നാണ് പറയുന്നത് എന്നാല്‍ ഞങ്ങള്‍ പറയുന്നു സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാണ്. ശരാശരി ഒരു ദിവസം ഞങ്ങള്‍ 200 രോഗകളെയാണ് കാണാറ് എന്നാല്‍ ഇന്നത് നാനൂറും അതിന് മുകളിലും എത്തുന്നു.

മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയ്‌ക്കെത്തുന്നവരുടെ സിടി സ്‌കാന്‍ എടുത്ത് നോക്കുമ്പോള്‍ അവര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തുന്നു, ആക്‌സിഡണ്ടില്‍പ്പെട്ട് ചികിത്സയ്‌ക്കെത്തുന്നവര്‍ക്കുള്‍പ്പെടെ രോഗം സ്ഥരീകരിക്കുന്ന അവസ്ഥ.

ആരോഗ്യ പ്രവര്‍ത്തകരെല്ലാം അധികജോലിയിലാണ് എന്നാല്‍ എനിക്ക് എന്റെ രോഗികളെ പരിചരിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. ഞാന്‍ ഇത് തുറന്നുപറഞ്ഞതുകൊണ്ട് എനിക്കെതിരെ നടപടിയുണ്ടായേക്കാം പക്ഷെ സ്ഥിതിഗതികള്‍ അത്രയ്ക്ക് സുരക്ഷിതമല്ലെന്ന് ലോകം അറിയണം’ ഡോക്ടര്‍ പറയുന്നു

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News