ദുരിതകാലത്തെ കേരളം; പറഞ്ഞ് തീരുംമുന്നെ വാക്ക് പ്രവൃത്തിയാക്കി സര്‍ക്കാര്‍

കൊറോണ വൈറസിനെതിരെ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ലോക വ്യാപകമായി ഈ മാതൃകകള്‍ അംരീകരിക്കപ്പെടുന്നുമുണ്ട്.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല. രോഗവ്യാപനം തടയാന്‍ രാജ്യ വ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൗണിനിടയിലും കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരുതല്‍ നടപടികള്‍ രാജ്യത്തിനാകെ മാതൃകയാണ്.

രാജ്യത്തിനാകെ മാതൃകയാകുന്ന കരുതല്‍ നടപടികളാണ് കേരളം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെക്കാള്‍ വേഗത്തില്‍ പദ്ധതികള്‍ സാധാരണക്കാരന് അനുഭവഭേദ്യമായി എന്നതാണ് പ്രധാനപ്പെട്ട കാര്യം.

കേരളത്തില്‍ ആരും പട്ടിണികിടക്കില്ലെന്ന ആമുഖത്തോടെ പ്രഖ്യാപിച്ച സാമൂഹിക അടുക്കള ജനങ്ങളിലേക്ക് എത്തിത്തുടങ്ങി.

ഇതിന് പിന്നാലെ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റും വിതരണം തുടങ്ങി. വിദേശത്ത് നിന്നെത്തി വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here