സംസ്ഥാനത്ത് ആദ്യ കൊറോണ മരണം; മരിച്ചത് ദുബായില്‍ നിന്നെത്തിയ എറണാകുളം സ്വദേശി; സമ്പര്‍ക്കം പുലര്‍ത്തിയ ഭാര്യയ്ക്കും ഡ്രൈവര്‍ക്കും രോഗം; ഫ്‌ളാറ്റിലെ താമസക്കാരും വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തില്‍

കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച എറണാകുളം സ്വദേശി മരിച്ചു. 69ക്കാരനായ ചുള്ളിക്കല്‍ സ്വദേശി അബ്ദുള്‍ യാക്കൂബാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്കായിരുന്നു മരണം.

മാര്‍ച്ച് 16ന് ദുബായില്‍ നിന്ന് എത്തിയ ഇയാളെ ന്യൂമോണിയ ലക്ഷണങ്ങളോടെ മാര്‍ച്ച് 22നാണ് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു. നേരത്തെ െൈബപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു.

സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്.

മരിച്ച രോഗിയുടെ ഭാര്യയും വൈറസ് ബാധിച്ച് ചികിത്സയിലാണ്. ഇയാളെ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിച്ച ഡ്രൈവറും രോഗം സ്ഥിരീകരിച്ച ശേഷം ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റിലെ 40 കുടുംബങ്ങളും ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലുണ്ടായിരുന്ന 49 യാത്രക്കാരും നിരീക്ഷണത്തിലാണ്.

ഇയാളുടെ സംസ്‌കാരം ചുള്ളിക്കല്‍ കച്ചി അനഫി മസ്ജിദില്‍ നടക്കും. 4 പേര്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here