കൊറോണ മരണം: മൃതദേഹം സംസ്‌കരിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍

കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌ക്കാരം നടത്തുന്നത് പൂര്‍ണമായും പ്രോട്ടോക്കോള്‍ അനുസരിച്ച്. ആരോഗ്യവകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശന നിരീക്ഷണത്തോടെയാണ് സംസ്‌കാരം നടത്തുക.

ചടങ്ങില്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം 14 ദിവസത്തെ നിരീക്ഷത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

മതപരമായ ചടങ്ങുകള്‍ എല്ലാം ഒഴിവാക്കണം. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെയാണ് മൃതദേഹം വിട്ട് നല്‍കുന്നത്. സുരക്ഷിത അകലത്തില്‍ നിന്ന് മാത്രമെ സംസ്‌കാര ചടങ്ങുകള്‍ നടത്താനും അനുമതിയുള്ളൂ.

അതേസമയം, ആശുപത്രിയില്‍ നിന്ന് മൃതദേഹം വിട്ടുകൊടുക്കുന്നതിന് മുന്‍പ് തന്നെ രോഗവ്യാപന സാധ്യതയെല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണ് ഇന്ന് കൊച്ചിയില്‍ സംഭവിച്ചത്.
69ക്കാരനായ ചുള്ളിക്കല്‍ സ്വദേശി അബ്ദുള്‍ യാക്കൂബാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്കായിരുന്നു മരണം.

മാര്‍ച്ച് 16ന് ദുബായില്‍ നിന്ന് എത്തിയ ഇയാളെ ന്യൂമോണിയ ലക്ഷണങ്ങളോടെ മാര്‍ച്ച് 22നാണ് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു. നേരത്തെ െൈബപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു.

മരിച്ച രോഗിയുടെ ഭാര്യയും വൈറസ് ബാധിച്ച് ചികിത്സയിലാണ്. ഇയാളെ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിച്ച ഡ്രൈവറും രോഗം സ്ഥിരീകരിച്ച ശേഷം ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇയാളും കുടുംബവും താമസിക്കുന്ന ഫ്‌ളാറ്റിലുള്ളവരും ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലുണ്ടായിരുന്ന 42 പേരും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News