
ബംഗളൂരു: കൊറോണ വൈറസ് പരത്താന്‍ സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇന്‍ഫോസിസ് ജീവനക്കാരനായ ഇരുപത്തഞ്ചുകാരന്‍ അറസ്റ്റില്‍.
മുജീബ് മുഹമ്മദ് എന്ന ഇന്‍ഫോസിസ് ജീവനക്കാരനാണ് അറസ്റ്റിലായത്. ‘നമുക്ക് കൈകോര്‍ക്കാം, പുറത്തുപോയി പൊതുസ്ഥലത്ത് തുമ്മുക, അതിലൂടെ വൈറസ് പരത്തുക’ എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ, പൊലീസ് മുജീബിനെ അന്വേഷിച്ചിറങ്ങുകയും പിടികൂടുകയുമായിരുന്നു.
അതേസമയം, ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റ് ഇട്ട യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഇന്‍ഫോസിസ് അറിയിച്ചു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇന്‍ഫോസിസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here