കൊറോണ മരണം: മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല; പ്രൊട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ചികിത്സയിലുള്ളതില്‍ നാലോളം പേര്‍ പ്രായമായവരാണ്. മൃതദേഹം പ്രൊട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണ് ഇന്ന് കൊച്ചിയില്‍ സംഭവിച്ചത്. 69ക്കാരനായ ചുള്ളിക്കല്‍ സ്വദേശി അബ്ദുള്‍ യാക്കൂബാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്കായിരുന്നു മരണം.

മാര്‍ച്ച് 16ന് ദുബായില്‍ നിന്ന് എത്തിയ ഇയാളെ ന്യൂമോണിയ ലക്ഷണങ്ങളോടെ മാര്‍ച്ച് 22നാണ് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു. നേരത്തെ െൈബപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു.

മരിച്ച രോഗിയുടെ ഭാര്യയും വൈറസ് ബാധിച്ച് ചികിത്സയിലാണ്. ഇയാളെ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിച്ച ഡ്രൈവറും രോഗം സ്ഥിരീകരിച്ച ശേഷം ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇയാളും കുടുംബവും താമസിക്കുന്ന ഫ്‌ളാറ്റിലുള്ളവരും ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലുണ്ടായിരുന്ന 42 പേരും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News