കൊറോണ പ്രതിരോധം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കുമെന്ന് രവി പിള്ള

സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ രവി പിള്ള അഞ്ചു കോടി രൂപ നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആണ് അഞ്ചു കോടി രൂപ നല്‍കുകയെന്ന് ഡോക്ടര്‍ രവി പിള്ള അറിയിച്ചു.

സ്‌പെയിനും ഇറ്റലിയുമടക്കം ആര്‍ പി ഗ്രൂപ്പിന് കീഴില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും രവി പിള്ള അറിയിച്ചു.

മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കുന്നതെന്നും തുടര്‍ന്നും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും രവി പിള്ള പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here