മാക്കൂട്ടം ചുരം റോഡ് തുറക്കില്ലെന്ന നിലപാടില്‍ കര്‍ണാടക; ചരക്ക് വാഹനങ്ങള്‍ മുത്തങ്ങ വഴി തിരിച്ചു വിട്ടു

മണ്ണിട്ട് അടച്ച മാക്കൂട്ടം ചുരം റോഡ് തുറക്കില്ലെന്ന ഉറച്ച നിലപാടില്‍ കര്‍ണാടക. ചരക്ക് വാഹനങ്ങള്‍ മുത്തങ്ങ വഴി തിരിച്ചു വിട്ടു.കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കര്‍ണാടക പോലീസ് മാക്കൂട്ടം ചുരം റോഡ് ഒരാള്‍ പൊക്കത്തില്‍ മണ്ണിട്ട് അടച്ചത്. ഇതോടെ പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി വന്ന ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലേക്ക് കടക്കണകത്തെ അതിര്ത്തിയില്‍ കുടുങ്ങി.

കേരളം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടും കര്‍ണാടകം അനുകൂല നിലപാട് സ്വീകരിച്ചില്ല. ചരക്ക് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ 15 മണിക്കൂറില്‍ കൂടുകള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വന മേകലയില്‍ കുടുങ്ങി. തുടര്‍ന്ന് ചരക്ക് വാഹനങ്ങള്‍ 150 കിലോമീറ്ററോളം ചുറ്റിയിയുള്ള മുത്തങ്ങ റോഡ് വഴി തിരിച്ചു വിട്ടു.

കേരളത്തില്‍ നിന്നും ആളുകള്‍ അതിര്‍ത്തി കടക്കുന്നു എന്ന് ആരോപിച്ചാണ് കര്‍ണാടകം റോഡ് അടച്ചത്. മൈസൂരുവില്‍ നിന്നും കുടകില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ സാധങ്ങള്‍ വരുന്ന പ്രധാന പാതയാണ് മാക്കൂട്ടം ചുരം റോഡ്.

റോഡ് അടച്ച സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയച്ചിട്ടുണ്ട്.ചരക്കു നീക്കം മറ്റ് റോഡുകള്‍ വഴി ആക്കണമാണെന്നും മാക്കൂട്ടം ചുരം റോഡ് തുറക്കില്ലെന്നും ഉറച്ച നിലപടയിലാണ് കര്‍ണാടക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News