”കേരളത്തിലിത് വേണ്ട”; ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടീച്ച് യതീഷ് ചന്ദ്രയുടെ പ്രാകൃതനടപടി

കണ്ണൂര്‍: അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടിച്ച് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ പ്രാകൃതനടപടി.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. യതീഷ് ചന്ദ്രയുടെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

വളപ്പട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഴീക്കലില്‍ തുറന്ന കടയ്ക്ക് സമീപത്തായിരുന്നു സംഭവം.

രാവിലെ കടയ്ക്ക് സമീപത്ത് ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടാണ് യതീഷ് ചന്ദ്രയും സംഘവും പൊലീസ് വാഹനം നിര്‍ത്തിയത്. പൊലീസിനെ കണ്ടതോടെ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരെ യതീഷ് വിളിച്ച് നടുറോഡില്‍വച്ച് ഏത്തമിടിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇനി ആരെയെങ്കിലും പുറത്തുകണ്ടാല്‍ അടിച്ചോടിക്കുമെന്നും യതീഷ് പറയുന്നുണ്ട്. ഇതിനിടെ ന്യായീകരിക്കാന്‍ വന്ന ഒരു വീട്ടമ്മയോട് വക്കാലത്തുമായി വരേണ്ടെന്നും നിങ്ങളും വന്ന് ചെയ്തോ. അല്ലെങ്കില്‍ പോ എന്നും എസ്പി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here