അമിത മദ്യാസക്തി: കണ്ണൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. മുപ്പത് വയസ്സുകാരനായ തട്ടാന്റെ വളപ്പില്‍ വിജില്‍ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

രണ്ട് ദിവസമായി മദ്യം കിട്ടാത്തതിനാല്‍ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ വീടിനകത്ത് കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പെയിന്റിങ്ങ് തൊഴിലാളിയാണ്. അച്ചന്‍ രാജന്‍. അമ്മ: വിലാസിനി സഹോദരങ്ങള്‍ വിപിന്‍, ഷിജില്‍. ചക്കരക്കല്‍ പോലിസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here