സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത് 6 പേര്‍; കൊല്ലത്ത് മാത്രം 2 പേര്‍ മരിച്ചു

കൊല്ലം: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് രണ്ടു പേര്‍ ജീവനൊടുക്കി. ആലപ്പുഴയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കുകയും, മരിക്കുന്നവരുടെയും എണ്ണം 6 ആയി.

കൊല്ലം കുണ്ടറയില്‍ പെരുമ്പുഴ പാമ്പുറത്ത് ഭാഗം സ്വദേശി ക്യാന്‍സര്‍ രോഗിയായ സുരേഷിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.മദ്യം കിട്ടാത്തതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി സുരേഷ് അക്രമാസക്തനായിരുന്നുവെന്ന് അമ്മയും ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനു മൊഴിനല്‍കി.

അതേ സമയം കൊല്ലം കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശിയും ഐ.എസ്.ആര്‍.ഒ മുന്‍ ഉദ്യോഗസ്ഥനായിരുന്ന ബിജു വിശ്വനാഥനാണ് ജീവനൊടുക്കിയ മറ്റൊരാള്‍. മദ്യാസക്തി ഉണ്ടായിരുന്നതിനാലാണ് ജോലി നഷ്ടപ്പെട്ടതെന്ന് മകള്‍ പറഞ്ഞു

രണ്ടു ദിവസമായി ബിജു അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേ സമയം ആലപ്പുഴയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി ഇയാള്‍ സ്ഥിരം മദ്യപാനി ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News