മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുക: സിപിഐ എം

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയില്‍ കേരളം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ അത് മറികടക്കുന്നതിനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. മഹാപ്രളയ കാലത്തേതിന് സമാനമായ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നമ്മുടെ സംസ്ഥാനം കടന്നിരിക്കുകയാണ്.

ഈ ഘട്ടത്തില്‍ കേരളത്തിന് താങ്ങായി മാറുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് നമ്മുടെ കടമയായി കരുതണം. ഇപ്പോഴത്തെ വിഷമഘട്ടത്തില്‍ നിന്നും കരകയറുന്നതിന് എല്ലാവരുടേയും സഹായം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും മറ്റ് ജനവിഭാഗങ്ങളും സ്ഥാപനങ്ങളും കൈയ്യയച്ച് സംഭാവന നല്‍കണമെന്ന് സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

സ്ഥിരം വരുമാനമുള്ളവര്‍ ഒരു മാസത്തെ വേതനം സംഭാവനയായി നല്‍കി സഹായിക്കണം. തങ്ങളുടെ സംഭാവന എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അയച്ചുകൊടുക്കണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News