കൊറോണ മരണം; മൃതദേഹം ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു

കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച മരിച്ച മട്ടാഞ്ചേരി സ്വദേശിയായ യാക്കൂബ് ഹുസൈന്‍ സേട്ടിന്റെ മൃതദേഹം സംസ്‌കരിച്ചു.

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാരം. ചുള്ളിക്കല്‍ ജുമാ മസ്ജിദ് പള്ളിയിലാണ് സംസ്‌കാരം നടത്തിയത്. നാല് പേര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് മട്ടാഞ്ചേരിയിലെ ആരാധാനാലയത്തില്‍ എത്തിച്ച മൃതദേഹം വേഗത്തില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. പത്തടി താഴ്ചയിലാണ് കുഴിയെടുത്തത്. തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കം.

സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണ് ഇന്ന് രാവിലെ കൊച്ചിയില്‍ സംഭവിച്ചത്.

മാര്‍ച്ച് 16ന് ദുബായില്‍ നിന്ന് എത്തിയ യാക്കൂബ് ഹുസൈനെ ന്യൂമോണിയ ലക്ഷണങ്ങളോടെ മാര്‍ച്ച് 22നാണ് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു. നേരത്തെ െൈബപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു.

മരിച്ച രോഗിയുടെ ഭാര്യയും വൈറസ് ബാധിച്ച് ചികിത്സയിലാണ്. ഇയാളെ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിച്ച ഡ്രൈവറും രോഗം സ്ഥിരീകരിച്ച ശേഷം ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇയാളും കുടുംബവും താമസിക്കുന്ന ഫ്‌ളാറ്റിലുള്ളവരും ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലുണ്ടായിരുന്ന 42 പേരും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here