യതീഷ് ചന്ദ്രയുടെ എത്തമിടീക്കല്‍; പൊലീസിന്റെ യശസ്സ് തകര്‍ക്കുന്നു; റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

നടപടി പൊലീസിന്റെ യശസ്സിനെ തകര്‍ക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രാഥമിക സൗകര്യം പോലുമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരുടെ സ്വീകാര്യതയ്ക്ക് പോലും കോട്ടം തട്ടുന്ന നടപടിയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറി, ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് വളപ്പട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഴീക്കലില്‍ തുറന്ന കടയ്ക്ക് സമീപത്തായിരുന്നു സംഭവം. രാവിലെ കടയ്ക്ക് സമീപത്ത് ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടാണ് യതീഷ് ചന്ദ്രയും സംഘവും പൊലീസ് വാഹനം നിര്‍ത്തിയത്.

പൊലീസിനെ കണ്ടതോടെ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരെ യതീഷ് വിളിച്ച് നടുറോഡില്‍വച്ച് ഏത്തമിടീക്കുകയായിരുന്നു.

സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News