കമ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ട കേന്ദ്രമാകുന്നു; ഫോട്ടോയെടുക്കാന്‍ അങ്ങോട്ട് പോകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളില്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പല ആളുകളും അവിടെ പടമെടുക്കാന്‍ വേണ്ടി അവിടെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കാത്തവര്‍ കിച്ചണില്‍ കയറരുത്.

സംസ്ഥാനത്ത് 1059 കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങി. 934 പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് കിച്ചണുകളുടെ പ്രവര്‍ത്തനം.

52000ത്തിലേറെ പേര്‍ക്ക് ഇതിനോടകം ഭക്ഷണം നല്‍കിയിട്ടുണ്ട്. അര്‍ഹതയും ആവശ്യവും ഉളളവര്‍ക്കേ ഭക്ഷണം വിതരണം ചെയ്യാവൂ. ദക്ഷണം വിതരണത്തക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here