എന്തിനും സജ്ജമായി സര്‍ക്കാര്‍; അകറ്റി നിര്‍ത്താതെ ആശ്വസിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; നല്ല മനസുള്ള ആരോഗ്യ പ്രവര്‍ത്തകര്‍; നമ്മള്‍ ഈ മഹാമാരിയെ അതിജീവിക്കും; നിരീക്ഷണത്തില്‍ കഴിയുന്ന യുവാവ് പറയുന്നു

#ഞാൻ_നിതിൻ_സ്ഥലം_കണ്ണൂർ

കഴിഞ്ഞ 23 ന് വൈകിട്ടാണ് #ബാംഗ്ളൂരിൽ കൂടെ ഉണ്ടായിരുന്ന 4 മലയാളി സുഹൃത്തുക്കൾക്കൊപ്പം കാറിൽ ആര്യങ്കാവ് ബോർഡർ വഴി #കൊട്ടാരക്കരയിൽ എത്തുന്നത്. ബാംഗ്ലൂർ സിറ്റിയിൽ നിന്ന് മാറി whitefield-Malur റോഡിൽ All Cargo Logistic industrial park ആയിരുന്നു ജോലി സ്ഥലം.

തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് നിന്നാൽ പാട് പെടും എന്ന ഭയത്തോടെ ആണ് അന്ന് എല്ലാവരും പുറപ്പെടാൻ തീരുമാനിച്ചത്. തമിഴ്‌നാട്-കേരള പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ഒക്കെ പരിശോധനകൾ കഴിഞ്ഞു 24 ന് ഉച്ചയോടെ കേരളത്തിൽ കടന്നു.
കണ്ണൂർ എത്താനുള്ള ഗതാഗത മാർഗ്ഗം ഒന്നും ഇല്ലാതെ ചങ്ങനാശ്ശേരിയിൽ കുടുങ്ങി കിടക്കുവായിരുന്നു ഞാൻ . ഉച്ച തൊട്ട് വൈകിട്ട് വരെ ശ്രമിച്ചു. ഒന്നും തന്നെ നടന്നില്ല.

റിലേറ്റിവ് കൂടിയായ Sarathlal Kaithapram പത്തനംതിട്ടയിൽ നാട്ടിലേക്ക് പോകാൻ പറ്റാതെ നിൽക്കുന്നുണ്ടായിരുന്നു. അന്ന് രാത്രി എനിക്ക് കഴിക്കാനുള്ള ഭക്ഷണ പൊതിയുമായി വരികയും താൽകാലികമായി താമസിക്കാനുള്ള സൗകര്യത്തിനായി എന്ടെ കൂടെ നിന്ന്‌ പരിശ്രമിക്കുകയും ചെയ്തതിന്റെ ഭലമായി ഒടുവിൽ ചങ്ങനാശ്ശേരിയിലെ R M O അശ്വിത് സർ ന്റെ നല്ല മനസ് കൊണ്ട് ജനറൽ ഹോസ്പിറ്റലിൽ ഒരു റൂം എന്നെ നിരീക്ഷണ വിധേയനാക്കി കൊണ്ട് തന്നെ തുറന്ന് തരികയും അത്പോലെ ഇവിടെ നിന്ന് പോകാനുള്ള സംവിധാനം നോക്കണം എത്രയും പെട്ടെന്ന്, kovid ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നീ ഇവിടെ കഴിഞ്ഞാൽ വേറെ രോഗികൾ അഥവാ വന്നാൽ മാറിക്കൊടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാം എന്നും എന്നെ ഓർമപ്പെടുത്തി.

ബന്ധപ്പെടാൻ പറ്റുന്നവരെ ഒക്കെ പല വിധത്തിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു.
അങ്ങനെയാണ് നാട്ടുകാരൻ കൂടി ആയ കുട്ടേട്ടനെ PV Kuttanബന്ധപ്പെടുന്നതും എന്നെ ഫോണ് വിളിക്കുന്നതും. നിതിനെ പേടിക്കേണ്ട എല്ലാം ഞാൻ ഏർപ്പടക്കിയിട്ടുണ്ട് എന്ന വാക്കുകൾ ആശ്വാസം പകർന്നു. കുറച്ചു കഴിഞ്ഞു മറ്റൊരു call വന്നു.

Sajesh sasi ആണ് DYFI യുടെ കോട്ടയം ജില്ലാ സെക്രട്ടറി ആണ്. സംസ്ഥാന സെക്രട്ടറി #A_A_Rahim പറഞ്ഞിട്ട് വിളിക്കുന്നതാണ് ഞാൻ. ഹോസ്പിറ്റലിൽ നിന്ന് മാറാൻ പറഞ്ഞാൽ അതിനുള്ള സംവിധാനം നമുക്ക് ഒരുക്കാം.

അതുപോലെ ചങ്ങാനാശ്ശേരിയിലെ ബന്ധപ്പെട്ട ആൾക്കാർ നിന്നെ വിളിച്ചു വേണ്ട സൗകര്യം ചെയ്തു തന്നോളും എന്നും പറഞ്ഞു. അപ്പോഴാണ് കുട്ടേട്ടൻ DYFI സംസ്ഥാന സെക്രട്ടറിയുമായി direct ബന്ധപ്പെട്ടത് മൂലമാണ് രാത്രിയിൽ ഇത്രയും അറേഞ്ചുമെന്റുകൾ നടന്നത് എന്ന വാസ്തവം മനസിലായത്

നിമിഷങ്ങൾക്കകം തന്നെ അടുത്ത call വന്നു. Binson Augustine Padanilam Binson ആണ്. DYFI യുടെ ചങ്ങനാശ്ശേരി ബ്ലോക്ക് സെക്രട്ടറി ആണ്. ഒന്നും പേടിക്കേണ്ട. വേണ്ടത് നമുക്ക് ചെയ്യാം. എന്തേലും ആവശ്യം ഉണ്ടെങ്കിൽ എത്ര നട്ട പാതിരാ ആയാലും എന്നെ വിളിക്കുക. ഉറക്കത്തിൽ ആണെങ്കിൽ അഥവാ എടുത്തില്ലെങ്കിൽ ഒന്ന് രണ്ട് തവണ ട്രൈ ചെയ്യുക, തീർച്ചയായും ഞാൻ എടുക്കും.
നാളെ രാവിലെ ഞാൻ അങ്ങോട്ടു വരാമെന്നും പറഞ്ഞു call cut ചെയ്തു.

പറഞ്ഞതുപോലെ അദ്ദേഹം ഹോസ്പിറ്റലിൽ വന്ന് നേരിട്ട് എന്നെ കണ്ട ഉടനെ ലോഡ്ജ് ഉടമകൾ ചോദിച്ചു ഒഴിവാക്കി വിട്ടത് പോലെ എന്ടെ മതമോ രാഷ്ട്രീയമോ പേരോ എവിടുന്ന് വന്നു എങ്ങനെ ഇവിടെ എത്തി എന്നൊന്നും അല്ല എന്നോട് ചോദിച്ചത്. ഭക്ഷണം കഴിച്ചിരുന്നോ ? എന്നായിരുന്നു. കഴിച്ചു എന്ന് പറഞ്ഞിട്ടും, ആര് കൊണ്ടു തന്നു, എന്താ കഴിച്ചത് എന്നൊക്കെ ചോദിച്ചു ഉറപ്പ്‌ വരുത്തുകയായിരുന്നു അദ്ദേഹം.

എന്നോട് നീ റൂമിൽ ഇരുന്നോ ഞാൻ വിളിക്കാം എന്നും പറഞ്ഞ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചു അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കി തന്നു.

അന്ന് രാത്രി തന്നെ എന്നെ അവിടെ നിന്ന്‌ മുത്തോലി സെന്റ്. ആന്റണി ഹൈർ സെക്കണ്ടറി സ്കൂളിലേക് ഷിഫ്റ്റ് ചെയ്തു.

Binson Augustine Padanilam എന്ന DYFI നേതാവിന്റെ ഉത്തരവാദിത്വ ബോധം അവിടെയും എന്നെ പിന്തുടരുന്നുണ്ടായിരുന്നു. എന്തായി കാര്യങ്ങൾ എവിടെ എത്തി, എന്തുണ്ടെങ്കിലും എന്നെ വിളിക്കാം, നീ ഇപ്പൊ ഉള്ള സ്ഥലത്തെ സഖാക്കളുടെ നമ്പർ ഞാൻ താരം, എന്ത് ഉണ്ടെങ്കിലും വിളിച്ചാൽ മതി എന്നൊക്കെ പറയുകയുണ്ടായി.

കോട്ടയം DMO നല്ലൊരു ഉദ്യോഗസ്ഥൻ. ഞങ്ങൾ തന്നെ നിയമം ഉണ്ടാക്കിയിട്ടു ഞങ്ങള് തന്നെ ട്രാവൽ ചെയ്യാനുള്ള സമ്മത പത്രം തയ്യാറാക്കി തരുന്നതിൽ അര്ഥമില്ലെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കര്ശന നിർദ്ദേശം ആണെന്നും, ഇപ്പൊ എവിടെയാണോ അവിടെ തന്നെ തുടരുക, എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ ബാക്കി ഞാൻ വേണ്ടത് ചെയ്തോളാം എന്നുള്ള മറുപടി ആയിരുന്നു അദ്ദേഹത്തിൽ നിന്ന്‌.

അതുപോലെ നല്ല മനസുകളായ നമ്മുടെ ജയേട്ടൻ, controll റൂമിലെ ശശികുമാർ സർ, അങ്ങനെ ഒത്തിരി ആൾക്കാർ.( നിതിൻ , Melvin, jaison, Athul, Deepak ……..)

ഇപ്പൊ ഞാൻ അവിടെ നിന്നും മാറി പൂർണമായും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സംവിധാനത്തിലുള്ള ഒരു സിംഗിൾ റൂമിൽ പാല ഇൽ നിരീക്ഷണത്തിൽ താമസിക്കുകയാണ്. Attached Bathroom റൂമിൽ തന്നെയുണ്ട്.

3 നേരം സർക്കാർ സംവിധാനത്തിൽ ഭക്ഷണം. ഇടക്കിടെ ആരോഗ്യ പ്രവർത്തകർ വന്ന് സാനിട്ടൈസറും , സോപ്പും ഒക്കെ കൈയിൽ ഉണ്ടോ, തീർന്നാൽ പറയണം, എന്തേലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഇന്ന നമ്പറിൽ വിളിക്കണം എന്നൊക്കെ പറയും.

ഇത് ഇവിടെ കുറിക്കുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് 👇

നേരത്തെ ചോറ് പാർസൽ കൊണ്ട് തന്നെ ചേട്ടൻ പറയുവ മക്കളെ ചോറ് നിങ്ങൾക്ക് തികയുന്നില്ലെങ്കിൽ പറയണം അരി കുറച്ച് അധികം ഇടാൻ വേണ്ടിയാണ് എന്ന്. എല്ലാ സംവിധാനവും പ്രാദേശിക തലത്തിൽ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നു.

എല്ലാ തലങ്ങളിലേക്കും സർക്കാരിന്റെ കണ്ണ് എത്തിയിട്ടുണ്ട്. 3 നേരത്തെ ഭക്ഷണവും റൂമും ബെഡും ബെഡ്ഷീറ്റും എന്തിന് കുളിക്കാനുള്ള സോപ് അടക്കം തരുന്ന മികച്ച സംവിധാനം ഏറ്റവും താഴെ തട്ടിൽ വരെ ഒരുക്കാൻ കഴിഞ്ഞിരിക്കുന്നു.

സർക്കാരിന്റെ പ്രതിരോധ സംവിധമാണ് ഞാൻ ഇവിടെ നേരിട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അന്യ നാട്ടിൽ പെട്ടുപോയവർക്ക് ഒരു കുറവും വരുത്താത്ത രീതിയിൽ.
സർക്കാർ എല്ലാം ചെയ്യുന്നുണ്ട് ജനം കൂടെ നിന്ന് സഹകരിച്ചാൽ മാത്രം മതി.

ഇന്നലെ ഇങ്ങോട്ട് വരുന്ന വഴി ആംബുലൻസ് ഡ്രൈവറും പുറകിൽ ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇടയ്ക്ക് വണ്ടി നിർത്തി ആ ചേട്ടൻ എന്നോട് പറയുവ മോനെ അര്ജന്റ് ഒരു മരുന്ന് വീട്ടിലേക്ക്‌ വാങ്ങാൻ ഉണ്ട്, ഞാൻ അതൊന്നു വാങ്ങിയിട്ട് വരാം എന്ന്,

അതുപോലെ ഇവിടെ എത്തി പൊലീസ് ഡീറ്റൈൽസ് എടുക്കുന്ന സമയത്തു ഒരു പോലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണം കേൾക്കാൻ ഇടയായി. ഭാര്യ വിളിച്ചോണ്ട് നിക്കുവാ, പച്ചക്കറിയും മേടിച്ചു ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് 3 മണിക്കൂർ ആയി.

ചങ്ങനാശ്ശേരി ജനറൽ ഹോസ്പിറ്റലിലെ ഒരു നഴ്‌സ് ഒരു ദിവസം വന്ന് ബ്രേക്ഫാസ്റ് കഴിച്ചോ എന്ന് ചോദിക്കുക ഉണ്ടായി. ഇല്ല എന്ന് പറഞ്ഞ ഉടനെ ബാഗിൽ ഉണ്ടായിരുന്ന വീട്ടിൽ നിന്ന് കൊണ്ട് വന്ന ടിഫിൻ ബോക്സ് എനിക്ക് തന്നു. ഞാൻ ചോദിച്ചു അതെനിക്ക് തന്നാൽ നിങ്ങൾ എന്ത് കഴിക്കും എന്ന്.

എനിക്ക് പുറത്ത് ഇറങ്ങി നടക്കുന്നതിന് വിലക്കൊന്നും ഇല്ലല്ലോ, കഴിച്ചിട്ട് പത്രം പുറത്തെ ടേബിളിൽ വെച്ചേക് എന്നും പറഞ്ഞു പോയി. അവിടെ ഉള്ള എല്ലാ ജീവനക്കാരും അത്രയേറെ caring സ്നേഹം തന്നിരുന്നു.

ഇവിടെ ഇപ്പോ ഹെല്ത്ത് ഇൻസ്പെക്ടറും സംഘവും വന്ന് എപ്പോഴും കാര്യങ്ങൾ അന്വേഷിക്കും.

അനുഭവിക്കുന്നത് കൊണ്ട് പറയുകയാണ്

സർക്കാർ സജ്ജമാണ്, ജനങ്ങളുടെ പൂർണ്ണ സഹകരണം ആണ് വേണ്ടത്. ആംബുലൻസ് ഡ്രൈവർ മാരും നഴ്സ് മാരും മറ്റ് ആരോഗ്യ പ്രവർത്തകരും, പോലീസും ഒക്കെ നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് വീടും കുടുംബവും വിട്ട് പ്രവർത്തിക്കുന്നത്.

നിരീക്ഷണത്തിൽ കിടന്ന ആളെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ച കണ്ണൂരിലെ ലീഗ് കൗണ്സിലർ, രോഗം ഇല്ല എന്നു പ്രചരിപ്പിച്ച കാസർഗോഡ് ലെ ഉസ്താദ്, തുടങ്ങിയ ഇപ്പോഴും നേരം വെളുക്കാത്ത ആളുകൾ ഇവിടെ ഇനിയും ഉണ്ടാകാം. അത്കൊണ്ട് തന്നെ ആണ് ഇതൊക്കെ ഇവിടെ കുറിച്ചത്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി എല്ലാവരും പോലീസിനെയും ആരോഗ്യപ്രവർത്തകരെയും അനുസരിക്കുക 🙏

തികച്ചും മാതൃകാപരമായ ഒരു അനുഭവം തന്നെയാണ് എനിക്ക് കോട്ടയത് ഉണ്ടായിട്ടുള്ളത്. ബാംഗ്ളൂരിൽ നിന്ന് എത്തിയത് ആണെന്ന് അറിഞ്ഞിട്ടും അകറ്റി നിർത്താതെ അടുത്ത് വന്ന് ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങൾ ചെയ്തു തരാൻ മനസ് കാണിക്കുകയും ചെയ്ത DYFI കോട്ടയം നേതൃത്വം, കേരളം ഒട്ടാകെ ഉള്ള DYFI പോലുള്ള സംഘടനകളുടെ സംമൂഹിക ബോധമുള്ള യുവാക്കൾ, അതുപോലെ നല്ല മനസുള്ള ഒരുകൂട്ടം ആരോഗ്യ പ്രവർത്തകർ, എന്തിനും സജ്ജമായി നിൽക്കുന്ന ഒരു സർക്കാർ, കൂടെ ജനങ്ങളുടെ സഹകരണം കുടി ഉണ്ടെങ്കിൽ ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും കേരളം.

നാല് ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി ഇവിടെ തുടരുന്നു ഞാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News