സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുത്; ആഹ്വാനം ഏറ്റെടുത്ത് കുടുംബശ്രീ പ്രവര്‍ത്തകരും

പത്തനംതിട്ട: സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന ആഹ്വാനം ഏറ്റെടുത്ത് കുടുംബശ്രി പ്രവര്‍ത്തകരും. സ്വന്തം അടുക്കളയില്‍ വിഭവങ്ങള്‍ തയ്യാറാക്കി ഭക്ഷണം ലഭിക്കാത്തവരുടെ വയറും മനസ്സും നിറയ്ക്കുന്ന ഒരു കൂട്ടം വീട്ടമ്മമാരെയും അണിയറപ്രവര്‍ത്തകരെയും പരിചയപ്പെടാം.

ഇത് അനിത,സുനിത, ശോഭന തങ്കമ്മ. കുടുംബശ്രീ അംഗങ്ങളായ ഈ വീട്ടമ്മമാര്‍ എല്ലാം തിരക്കിലാണ്. ലോക്ഡൗണ്‍ കാലത്ത് വിശന്നു വലയുന്ന വയറുകള്‍ക്ക് അന്നം ഒരുക്കലിലാണ് ഇവര്‍. ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാലും തീരില്ല, ഇവരുടെ ജോലി. വിഭവങ്ങള്‍ എല്ലാം ഭക്ഷണ പൊതികളാക്കി വെക്കുന്നതും ഇവരുടെ നേതൃത്വത്തില്‍ തന്നെയാണ്.

ദിവസേന രുചിയൂറുന്ന വിഭവങ്ങളാണ് ഈ വീട്ടമ്മമാര്‍ തയ്യാറാക്കുന്നത്. നാലോ അഞ്ചോ വിഭവങ്ങളിലേക്ക് വരെ ഇതു നീളും.

ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത് സിപിഐഎം ഇളമണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ പ്രവര്‍ത്തകരാണ്. ഈ കുടുംബശ്രീ വീട്ടമ്മമാരോടൊപ്പം ഭക്ഷണ വിഭവങ്ങള്‍ പായ്ക്കറ്റുകളാക്കി മാറ്റാനും ഇവര്‍ രംഗത്തുണ്ടാകും.

ഉച്ചയാകുമ്പോഴേകും തയ്യാറാകുന്ന ഭക്ഷണ പൊതികളുടെ വിതരണം യുവജന കൂട്ടായ്മ ഏറ്റെടുക്കും. ആശുപത്രികള്‍, തെരുവോരങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ ആളുകള്‍ക്ക് ആണ് ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News