ബ്രേക്ക് കൊറോണ: നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുങ്ങുന്നു

തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. https://breakcorona.in/ എന്ന വെബ് സൈറ്റിലൂടെ നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാം. വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ പദ്ധതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പിന്തുണ നല്‍കല്‍, സമൂഹ വ്യാപനം തടയല്‍, മാസ്‌കുകളുടെയും കൈയ്യുറകളുടെയും നിര്‍മ്മാണം, ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കല്‍ തുടങ്ങിയവ സംബന്ധിച്ച നൂതന ആശയങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here