കോവിഡ് ബാധിതന്‍ സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന കരുനാഗപ്പള്ളിക്കാരന്റെ കരുതല്‍; ‍വീഡിയോ കാണാം

കൊല്ലത്തെ കോവിഡ് ബാധിതന്‍ സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന കരുനാഗപ്പള്ളി തഴവക്കാരന്റെ കരുതല്‍ തെല്ലൊന്നുമല്ല നമ്മളെ അതിശയിപ്പിക്കുന്നത്.

രോഗബാധിതനൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരുടെ ലിസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വല്യ ചര്‍ച്ചയായി, കരുനാഗപ്പള്ളിക്കാരന്‍ എന്ന നിലയില്‍ പെട്ടെന്ന് ഒരു ഭയവും അങ്കലാപ്പും. പക്ഷേ അദ്ദേഹം ഈ നാടിനെ കരുതിയത് ഈ ലോകത്തിന് തന്നെ മാതൃകയാണ്, അതോര്‍ത്തപ്പോള്‍ അഭിമാനം തോന്നി.

വിമാനത്തില്‍ കയറിയത് മാസ്‌ക്കും കോട്ടും ധരിച്ച് ശരീരം മുഴുവന്‍ മറച്ച് കൊണ്ട്,
തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് കാറുമായി വരാന്‍ സുഹൃത്തിനെ അറിയിച്ചു.
എന്നിട്ട് ഒന്നുകൂടി പറഞ്ഞു കാര്‍ അവിടെ പാര്‍ക്ക് ചെയ്തിട്ട് തിരികെ പൊയ്‌ക്കോളാന്‍.

കാറുമായി തനിയെ നേരെ തഴവയിലെ വീട്ടിലേക്ക്.
വേറെ ഒരാളുമായും സമ്പര്‍ക്കമില്ലാതെ സുരക്ഷതിമായി ഹോം ക്വാറന്റൈനിലേക്ക്,
റൂട്ട് മാപ്പ് വളരെ വ്യക്തം.

അന്ന് റൂമില്‍ കയറിയതാണ് ആ മനുഷ്യന്‍, ക്വാറന്റൈന്‍ പീരിയഡ് കഴിയ്യാറായി. ഇതുവരെയും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല.

വിമാനത്തില്‍ ഒരു രോഗബാധിതന്‍ ഉണ്ടെന്ന് പോലും അറിയാതെ അദ്ദേഹം എടുത്ത സുരക്ഷിതത്വം ഉണ്ടല്ലോ അതാണ് ഈ നാടിന്റെ പ്രതീക്ഷ, ആശ്വാസം.

വിദേശത്ത് നിന്ന് വന്ന് കറങ്ങി സകലജനങ്ങള്‍ക്കും അസുഖം കൈമാറിയും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് എന്ന് പറഞ്ഞാല്‍ തെല്ലും കൂസാതെ, അനുസരിക്കാതെ നടക്കുന്ന വിവരദോഷികളോട്  ഇതുപോലെ കുറച്ച് നല്ല ചിന്തയും സാമൂഹ്യബോധമുള്ളവരും ഉള്ളത് കൊണ്ടാണ് നിങ്ങള്‍ക്ക് ഈ രോഗത്തിന്റെ വ്യാപ്തി മനസ്സിലാകാത്തത്.
കാസര്‍ഗോഡ് ഓര്‍മ്മയില്‍ ഉണ്ടാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News