മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കഴിച്ച് യുവാവ് മരിച്ചു

മാവേലിക്കര: മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവിങ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍തെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകന്‍ നൗഫലാണ് (38) മരിച്ചത്.

ബീവറേജ് പൂട്ടിയതോടെ ഇയാള്‍ ഇതാണ് കഴിച്ചിരുന്നതത്രേ. ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വള്ളികുന്നം കിണര്‍മുക്കിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: സബീന. മക്കള്‍: നാസിയ, നാസിക്, നൗറിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here