ലോക്ക്ഡൗണ്‍: ഭക്ഷണമില്ല, തലചായ്ക്കാന്‍ ഇടമില്ല; ദില്ലിയില്‍ നിന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക് കൂട്ടപ്പലായനം #WatchVideo

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദില്ലിയില്‍ നിന്നും കൂട്ടപാലായനം. ദില്ലിയില്‍ ജോലി ചെയ്യുന്ന ദിവസ വേതനക്കാരാണ് കാല്‍നടയായി സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുന്നത്. കൈകുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ളവരാണ് നൂറിലേറേ കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുന്നത്.

ദിവസ വേതനക്കാര്‍, അന്നത്തെ ആഹാരത്തിന് പോലും കഷ്ടപ്പെടുന്നവര്‍,തല ചായ്ക്കാന്‍ ദില്ലിയിലെ ചേരികളില്‍ പോലും ഒരു കൂര ഇല്ലാത്തവര്‍.

കൈകുഞ്ഞുങ്ങളുണ്ട്, സ്ത്രീകളുണ്ട്, ഗര്‍ഭിണികളുണ്ട്. അവര്‍ നടക്കുകയാണ്.ഇതില്‍ 700 ലേറെ കിലോമീറ്റര്‍ മാത്രം നടന്നാല്‍ എത്തേണ്ട മധ്യപ്രദേശിലുള്ളവര്‍ ഉണ്ട്.

നാനൂറിലേറേ കിലോമീറ്റര്‍ നടക്കേണ്ട യുപിക്കാരുണ്ട്. ദില്ലിയില്‍ ജോലി നഷ്ടമായതോടെയാണ് മറ്റ് മാര്‍ഗമില്ലാതെ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നത്.

കടന്ന് പോകുന്നത് മൂന്നിലേറെ സംസ്ഥാനങ്ങളിലൂടെ.പക്ഷെ ഇവര്‍ക്ക് സഹായം നല്‍കാന്‍ ആരും ഇല്ല. വിദേശത്ത് നിന്നും വിമാനം ചാര്‍ട്ട് ചെയ്ത് ഇന്ത്യക്കാരെ മടക്കിയെത്തിച്ച കേന്ദ്ര സര്‍ക്കാരും രാജ്യത്തിനുള്ളിലെ കുടിയേറ്റ തൊഴിലാളികളുടെ ഈ ദുരിതം കാണുന്നില്ല.

ചില സനദ്ധ സംഘടനകള്‍ വഴിയരുകില്‍ ആഹാരം വിതരണം ചെയ്യുന്നുണ്ട്. പക്ഷെ ഏറെ പേര്‍ക്കും അത് പോലും ലഭിക്കുന്നില്ല.ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ദേശിയ പാതയിലെത്തി ചില തൊഴിലാളികളുമായി സംസാരിച്ചെങ്കിലും പ്രശ്ന പരിഹാരമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News