സൗജന്യ റേഷൻ ഒന്നുമുതൽ, സർവീസ്‌ പെൻഷൻ രണ്ടുമുതൽ; സമൂഹവ്യാപനം അറിയാൻ റാപ്പിഡ്‌ ടെസ്റ്റ്‌

തിരുവനന്തപുരം: നൂതനാശയങ്ങൾക്ക്‌ ബ്രേക്ക്‌ കൊറോണ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുരക്ഷാ കവചം, എൻ 95 മാസ്‌ക്‌ തുടങ്ങിയവ നിർമിക്കാൻ കഞ്ചിക്കോട്ട്‌ വ്യവസായ ക്ലസ്റ്റർ സ്ഥാപിക്കും.

● സമൂഹ അടുക്കള: 52480 പേർക്ക്‌ ഭക്ഷണം നൽകിത്തുടങ്ങി
● സമൂഹ അടുക്കളയിൽ ഫോട്ടോ വേണ്ട
● സമൂഹവ്യാപനം അറിയാൻ റാപ്പിഡ്‌ ടെസ്റ്റ്‌
● സർവീസ്‌ പെൻഷൻ രണ്ടുമുതൽ
● മദ്യാസക്തിയുള്ളവർക്ക്‌ ഡോക്ടറുടെ കുറിപ്പിൽ മദ്യം ലഭ്യമാക്കും
● സൗജന്യ റേഷനും കിറ്റും ആവശ്യമില്ലാത്തവർക്ക്‌ വിവരമറിയിക്കാൻ കേന്ദ്രീകൃത സംവിധാനം
● അതിഥിത്തൊഴിലാളികളുടെ പുനരധിവാസത്തിന്‌ ഉന്നത ഉദ്യോഗസ്ഥന്‌ ചുമതല
● ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയ്‌ക്കും അതിഥിത്തൊഴിലാളികൾക്കുമായി വാർറൂമിൽ പ്രത്യേക ചുമതലക്കാർ
● പൈനാപ്പിൾ, പച്ചക്കറി വിളവെടുപ്പിന്‌ പ്രത്യേക ക്രമീകരണം
● ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി പുതുക്കൽ നീട്ടാൻ ഇടപെടൽ
● ആരാധനാലയങ്ങളെ ആശ്രയിച്ച്‌ കഴിയുന്നവർ പട്ടിണി കിടക്കാതിരിക്കാൻ ഭക്ഷണം എത്തിക്കും
● ഇടുക്കി തോട്ടംതൊഴിലാളികൾക്ക്‌ പ്രത്യേക അരി ലഭ്യമാക്കും
● പത്രവിതരണം അവശ്യസർവീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here