ഇന്ത്യയിലെ വൈറസിന്റെ ചിത്രം പകര്‍ത്തി ശാസ്ത്രജ്ഞര്‍

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഇന്ത്യയിൽനിന്ന്‌ പകർത്തിയ ആദ്യ സുക്ഷ്‌മദൃശ്യം പുറത്തുവന്നു. 70 മുതല്‍ 80 നാനോമീറ്റര്‍മാത്രം വലിപ്പമുള്ള ഉരുണ്ട രൂപമാണ് വൈറസിന് (മനുഷ്യന്റെ തലനാരിഴയ്ക്ക് 80,000 നാനോമീറ്റര്‍ വലിപ്പമുണ്ടാകും).

വൈറസിന്റെ പ്രതലത്തില്‍ തണ്ടുപോലെ ഉയർന്നുനിൽക്കുന്ന കണങ്ങളുടെ സാന്നിധ്യവും ചിത്രം വെളിപ്പെടുത്തി.

ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാനില്‍നിന്നെത്തിയ മലയാളി വിദ്യാര്‍ഥിനിയുടെ തൊണ്ടയിലെ സ്രവത്തില്‍നിന്ന് കണ്ടെത്തിയ വൈറസിന്റെ ചിത്രമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെയും പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും ശാസ്ത്രജ്ഞര്‍ചേര്‍ന്ന് പകര്‍ത്തിയത്.

കേരളത്തിലെ സാമ്പിളുകളിലെ വൈറസും വുഹാനിലുള്ള വൈറസും തമ്മിൽ 99.98 ശതമാനം സാമ്യമുണ്ടെന്ന് കണ്ടെത്തി. സൂക്ഷ്മദര്‍ശിനിയാല്‍ പകര്‍ത്തിയ ചിത്രം ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News