ജീവജാലങ്ങള്‍ക്കെല്ലാം ഭക്ഷണമൊരുക്കണം; മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ

മനുഷ്യർ മാത്രമല്ല വിശക്കുന്ന മിണ്ടാ പ്രാണികളേയും സംരക്ഷിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് കൊല്ലത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ.വാനരപടക്കും പക്ഷികൾക്കും വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി രക്ഷകരായി.

ഭൂമിയുടെ അവകാശികൾക്കൊപ്പം എന്നും ഞങൾ ഉണ്ടാകും.എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊറോണ കാലത്ത്‌ പട്ടിണിയിലായ ജീവികൾക്ക് ഭക്ഷണവും, പക്ഷികൾക്ക് തണ്ണീർ കുടവും പത്തനാപുരം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയത്.പ്ലാവിലും മാവിലും പക്ഷികൾക്ക് സൗകര്യപ്രഥമാകും വിധം,ഭക്ഷണം
കെട്ടിതൂക്കുകയായിരുന്നു.

ഇനി ശാസ്താംകോട്ടയിലെ വാനരപടക്കൊരുക്കിയ സദ്യവട്ടവും കാണാം.തൂശനിലയിൽ ചോറും കറികളും പപ്പടവും പായസവും ഒക്കെ ഉണ്ടായിരുന്നു.എന്നാൽ സായിപ്പിന്റെ വിയോഗത്തിനു ശേഷം വാനരപടക്ക് തലവനില്ലാത്തതിനാൽ തമ്മിലടിക്ക് പഞ്ഞമില്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News