ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ക്ഷേത്രത്തില്‍ ആറാട്ടുത്സവം

കൊറോണ പ്രതിരോധങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് ആർ.എസ്.എസ് നിയന്ത്രണത്തിലെ കൊല്ലം പനയം ദേവി ക്ഷേത്രത്തിൽആറാട്ടുത്സവം നടത്തി.

ക്ഷേത്ര ഭാരവാഹികളും 150 ഓളം നാട്ടുകാരും ഉത്സവത്തിൽ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികൾക്കെതിരെ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

ആളുകൾ ഒത്തുകൂടരുതെന്ന നിർദേശം അവഗണിച്ചാണ് 200 ലധികം പേർ ഉത്സവത്തിൽ പങ്കെടുത്തത്.ജില്ലയിൽ കോറോണ സ്ഥിരികരിച്ച പ്രാക്കുളത്ത് കർശന പരിശോധന ആരോഗ്യവകുപ്പും പോലീസും നടത്തുന്നതിനിടയിലാണ് തൊട്ടടുത്ത പഞ്ചായത്തിലെ പനയം ക്ഷേത്രത്തിൽ ആറാട്ടുത്സവം നടത്തിയത്.

ക്ഷേത്രത്തിലെ പൊങ്കാലയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ നിലനിന്നിരുന്നു. ജില്ലാ കളക്ടർ പൊങ്കാല സമയത്ത പനയത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു.ഇതിനെതിരെ ക്ഷേത്ര ഭാരവാഹികളിൽ ചിലൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

രാജ്യമൊട്ടാകെ എല്ലാ മത വിഭാഗങളുടേയും ആരാധനാലയങൾ അടച്ചു പൂട്ടാൻ പ്രധാനമന്ത്രി തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെയാണ് നിരോധനം ലംഘിച്ച് ആറാട്ടുത്സവം നടത്തിയത്.

ക്ഷേത്രത്തിലെ എല്ലാ ഭാരവാഹികൾക്കെതിരെയും ഉത്സവത്തിൽ പങ്കെടുത്ത നാട്ടുകാർക്കെതിരേയും കേസെടുത്തെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.

ആർ.എസ്.എസ് നേതൃത്വത്തിലുള്ളതാണ് ക്ഷേത്ര ഭരണ സമിതി. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും അഭ്യർത്ഥന തള്ളിയ ആർ.എസ്.എസ് നിലപാട് പ്രദേശത്ത് കൊറോണ പടരുമെന്ന് ഭീതി പരത്തി.മനപ്പൂർവ്വം രോഗം പടർത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here