കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞു; ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു

കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടിയില്‍ ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു. ലോക്ക് ഡൗണിന്റെ ഭാഗമായി കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു വാഹനവും കര്‍ണാടക അതിര്‍ത്തി കടത്തി വിട്ടിരുന്നില്ല.

നിയന്ത്രണങ്ങളില്‍ ഇളവുവരുത്താല്‍ സര്‍ക്കാര്‍ വിവിധ മേഖലകളില്‍ ഇടപെടലുകള്‍ നടത്തുമ്പോഴാണ് ഇത്തരത്തില്‍ ഒരു ദുഖ വാര്‍ത്ത.

ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീയെ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ തലപ്പാടി ചെക്ക് പോസ്റ്റില്‍ കര്‍ണാടക പൊലീസ് തടയുകയായിരുന്നു. ഉദ്വവാര്‍ സ്വദേശി പാത്തൂഞ്ഞിയാണ് മരിച്ചത്. ഇവര്‍ക്ക് 75 വയസായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here