കൊല്ലത്ത് മദ്യം കിട്ടതെ ഒരാൾ കൂടി മരിച്ചു

കൊല്ലത്ത് മദ്യം കിട്ടതെ ഒരാൾ കൂടി മരിച്ചു. മുഖത്തല സ്വദേശിയാണ് മരിച്ചത്. മദ്യാസക്തിയുണ്ടായിരുന്ന ഇയാൾ രണ്ടു ദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മദ്യപാന ശീലമുണ്ടായിരുന്ന ഇയാള്‍ വീട്ടില്‍ പോയിരുന്നില്ല. എന്നാല്‍ മദ്യം കിട്ടാതെ വന്നതോടെ ആള്‍ക്കാരുമായി ബഹളം വച്ച ഇയാളെ വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് വീട്ടിലേക്ക് കൊണ്ടുപോയത്‌.

വെപ്രാളത്തെ തുടർന്ന് ഇന്നു പുലർച്ചെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here