അവരെ സംരക്ഷിക്കാതെ രാജ്യം എത്ര ലോക്ക് ഡൗണ്‍ ചെയ്തിട്ടും കാര്യമില്ല; മോഡി സര്‍ക്കാറിന്റേത് മനുഷ്യത്വരഹിത സമീപനം: സീതാറാം യെച്ചൂരി

ന്യൂഡൽഹി: അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന്‌ വേണ്ടിയുള്ള നടപടികൾ എടുക്കാതെ സമൂഹ വ്യാപനം തടയാൻ എത്ര ലോക്ക്‌ഡൗൺ ചെയ്‌തിട്ടും കാര്യമില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

കേന്ദ്ര ധനകാര്യമന്ത്രിയുടെ ഫിനാൻഷ്യൽ പാക്കേജ് പ്രഖ്യാപനം വന്നയുടനെ തന്നെ, നമ്മുടെ അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഫണ്ടുകൾ പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ചതാണ് ‐ യെച്ചൂരി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ആയിരക്കണക്കിന്‌ അതിഥി തൊഴിലാളികളാണ്‌ ഡൽഹിയിലടക്കം കുടുങ്ങിക്കിടക്കുന്നത്‌. ഇത് പരിഹരിക്കാനുള്ള മനസ്സ് കാണിക്കാതെയിരുന്നാൽ ഒരു സമൂഹവ്യാപനം നടക്കുന്നതിൽ നിന്നും രാജ്യത്തെ തടയാനാകില്ല.

എന്നാൽ യാതൊരു പരിഹാര നടപടിയും ഇതുവരെയും കൈക്കൊണ്ടിട്ടില്ല. ഹൃദയശൂന്യമായ മോഡി സർക്കാർ കോടികളുടെ ജീവനുകളെ അപകടത്തിലേക്ക് നയിക്കുകയാണ്.

ഭവനരഹിതർക്കും, ഡൽഹി വർഗീയ കലാപത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയേണ്ടി വന്ന ഇരകൾക്കും, ലക്ഷക്കണക്കിന് വരുന്ന അതിഥി തൊഴിലാളികൾക്കും ആവശ്യമായ സഹായങ്ങൾ ചെയ്‌തുകൊടുത്തില്ലെങ്കിൽ ഈ മഹാമാരിയുടെ സമൂഹവ്യാപനം തടയാനാവില്ല എന്ന് കാണിച്ച്, ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഞാൻ മോഡിക്ക് കത്തയച്ചിരുന്നു.

പക്ഷെ അതിനു യാതൊരു റെസ്പോൺസും ആക്ഷനും ഉണ്ടായില്ല. ഇത്തരം മനുഷ്യത്വരഹിതമായ ഇൻസെൻസിറ്റിവിറ്റിക്ക് രാജ്യം എത്ര വിലകൊടുത്താലും മതിയാവില്ല ‐ യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News