ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് കൊറോണ ബാധിച്ചത് പെരുമ്പാവൂരില്‍ നിന്ന് ?

കേരളം ഉത്തരവാദിത്വത്തോടുകൂടെ കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ നടത്തുമ്പോള്‍ ചിലര്‍ നടത്തുന്ന നിരുത്തരവാദ പരമായ നിലപാടുകള്‍ ഇതിന് തിരിച്ചടിയാവുന്നുണ്ട്.

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് കൊറോണാ ബാധ സ്ഥിരീകരിച്ചതോടെ ഇയാളുടെ സഞ്ചാര പാത ശേഖരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നെങ്കിലും പൂര്‍ണ വിവരങ്ങള്‍ ഇദ്ദേഹം കൈമാറാത്തത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായിരുന്നു.

ഇയാള്‍ കേരളത്തിന്റെ വിവിധ ജില്ലകള്‍ സഞ്ചരിച്ചതും അനേകം ആളുകളെ കണ്ടതും പ്രതിരോധ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണമാക്കി.

വിദേശത്ത് പോയിട്ടില്ലാത്ത ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചു എന്നത് കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ഇയാളുടെ നിസ്സഹകരണം തിരിച്ചടിയായി.

എന്നാല്‍ ഇയാള്‍ക്ക് രോഗബാധയുണ്ടായത് പെരുമ്പാവൂരിലെ സുഹൃത്തില്‍ നിന്നായിരുന്നെന്നും പെരുമ്പാവൂരിലെ സുഹൃത്തിനെ സന്ദര്‍ശിച്ച വിവരം ഇദ്ദേഹം മറച്ചുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here